എറണാകുളം : കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം. ലക്ഷദ്വീപ് സ്വദേശിയിൽ ആണ് രോഗബാധ കണ്ടെത്തിയത്. ഇടപ്പള്ളിയിൽ താമസിക്കുന്ന വ്യക്തിയാണ്. നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സാമ്പിൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വര കേസുകളുടെ എണ്ണം വലിയ രീതിയിൽ വർദ്ധിക്കുകയാണ്. ഒക്ടോബറിൽ 12 പേരാണ് അമീബിക് മസ്തിഷ്‌കജ്വരം മൂലം മരിച്ചത്. 65 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ആകെ റിപ്പോർട്ട് ചെയ്ത കേസുകളെക്കാൾ കൂടുതലാണിത്. കഴിഞ്ഞ വർഷം 38 പേർക്ക് ആയിരുന്നു അമീബിക് മസ്തിഷ്കജ്വരം ബാധിച്ചിരുന്നത്.
ഈ വർഷം ഇതുവരെ മാത്രം 129 പേർക്കാണ് രോഗം ബാധിച്ചത്.
കഴിഞ്ഞ ദിവസം, കൊല്ലം പാലത്തറ സ്വദേശിയായ 65കാരൻ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചിരുന്നു. കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസുകളുമായി ബന്ധപ്പെടുന്നതിലൂടെ ഉള്ളിൽ പ്രവേശിക്കുന്ന നേഗ്ലെറിയ ഫൗലേറി, അക്കാന്തമീബ എന്നീ അമീബകളാണ് പ്രധാനമായും രോഗത്തിനിടയാക്കുന്നത്.









Discussion about this post