ഇന്ന് ഹോബാർട്ടിൽ നടന്ന മൂന്നാം ടി 20 മത്സരത്തിലും പരാജയപ്പെട്ടതോടെ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ ടീമിൽ നിന്ന് പുറത്താക്കണം എന്ന ആവശ്യം ശക്തമാകുന്നു. 12 പന്തിൽ നിന്ന് 15 റൺസ് മാത്രമാണ് ഇന്ത്യൻ ഉപനായകന് നേടാനായത്. താരത്തിന് പകരം ജയ്‌സ്വാളിനെ ടീമിൽ ഉൾപ്പെടുത്തണം എന്നതാണ് ആരാധകരുടെ ആവശ്യം.
മൂന്ന് മത്സരങ്ങളിൽ നിന്ന് ഈ പരമ്പരയിൽ ഗിൽ 57 റൺസ് മാത്രമാണ് നേടിയത്. ഏകദിന പരമ്പരയിലും അദ്ദേഹം പരാജയമായിരുന്നു എന്നത് ശ്രദ്ധിക്കണം. കഴിഞ്ഞ മത്സരത്തിൽ രണ്ട് റൺ മാത്രം നേടി ഈ ഓസ്‌ട്രേലിയൻ പര്യടനത്തിൽ തന്നെ ആദ്യമായി അവതാരം കിട്ടിയ സഞ്ജു സാംസണെ ടീമിൽ നിന്ന് പുറത്താക്കിയതിനു പിന്നാലെയാണ് ഗില്ലിനെതിരെയുള്ള പൊട്ടിത്തെറി. കഴിഞ്ഞ വർഷം ടി 20 യിൽ മൂന്ന് സെഞ്ച്വറികൾ നേടിയ സാംസണിന് പകരക്കാരനായിട്ടാണ് ഗിൽ ഓപ്പണറായി ടീമിലെത്തിയത്.
ഇതുവരെ 23 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള ജയ്‌സ്വാൾ, ഒരു സെഞ്ച്വറിയും 164.31 സ്ട്രൈക്ക് റേറ്റും ഉൾപ്പെടെ 723 റൺസ് നേടിയിട്ടുണ്ട്. മറുവശത്ത്, ഗിൽ 31 മത്സരങ്ങൾ കളിച്ച് 140 സ്ട്രൈക്ക് റേറ്റുമായി 762 റൺസ് മാത്രമാണ് നേടിയത്. എന്തായാലും ഗില്ലിനെ ടീമിൽ നിന്ന് പുറത്താക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുമ്പോൾ ഇർഫാൻ പത്താൻ ഇങ്ങനെ പറഞ്ഞു:
“നിങ്ങൾക്ക് യശസ്വി ജയ്‌സ്വാൾ ഉണ്ട് – ഒരു മികച്ച ടി20 കളിക്കാരൻ. ഐപിഎല്ലിൽ 160 എന്ന സ്ട്രൈക്ക് റേറ്റിലാണ് അവൻ കാളികുനത്. ഗില്ലിന് പതിവായി അവസരങ്ങൾ ലഭിക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കാതിരിക്കുകയും ചെയ്യുമ്പോൾ സമ്മർദ്ദം ഉറപ്പായിട്ടും ഉണ്ടാകും. ഗിൽ സ്ഥിരതയോടെ റൺസ് നേടേണ്ടതുണ്ട്. അല്ലെങ്കിൽ നിലവിൽ വൈറ്റ് ബോൾ ഫോർമാറ്റിൽ ഏറ്റവും ആക്രമണകാരിയായ ബാറ്റ്സ്മാൻ ജയ്‌സ്വാൾ അവന് പകരം സ്‌ക്വാഡിലെത്തും.” പത്താൻ പറഞ്ഞു.
എന്തായലും മൂന്നാം ടി20 യിൽ ഓസ്‌ട്രേലിയയെ അഞ്ചുവിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ പരമ്പരയിൽ ഒപ്പമെത്തി. ഓസ്‌ട്രേലിയ ഉയർത്തിയ ആറ് വിക്കറ്റിന് 187 റൺസ് എന്ന വിജയലക്ഷ്യം ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 9 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു.













Discussion about this post