തൃശ്ശൂർ എംപിയും കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രിയുമായ സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്ന് ഇരിങ്ങാലക്കുട ഗവൺമെന്റ് ജനറൽ ആശുപത്രിക്ക് 94.84 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (IOCL) CSR പദ്ധതിയിലൂടെ ആണ് 94.84 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നൽകുന്നത്. കേന്ദ്ര മന്ത്രി സുരേഷ് ഗോപി ആണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.
സുരേഷ് ഗോപി പങ്കുവെച്ച സമൂഹമാധ്യമ പോസ്റ്റ്,
ഇരിഞ്ഞാലക്കുട ഗവ. ജനറൽ ആശുപത്രിക്ക് ഇന്ത്യൻ ഓയിലിന്റെ കരുത്തുറ്റ കൈത്താങ്ങ്!
ഇരിഞ്ഞാലക്കുട ഗവ. ജനറൽ ആശുപത്രിയിലെ പുതിയ ഔട്ട് പേഷ്യന്റ് (OP) ബ്ലോക്കിന്റെ സിവിൽ വർക്ക് പൂർത്തിയാക്കുന്നതിനായി, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (IOCL) CSR പദ്ധതിയിലൂടെ ₹94.84 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. 🙏
ആരോഗ്യരംഗത്ത് ജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനുള്ള ഈ മഹത്തായ പ്രവർത്തനത്തിന് IOCL-നും അവരുടെ മുഴുവൻ സംഘത്തിനും കേന്ദ്ര പെട്രോളിയം സഹമന്ത്രി എന്ന നിലയിലും തൃശ്ശൂര്‍ MP എന്ന നിലയിലും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
സഹകരിച്ച എല്ലാവർക്കും നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു.
നമ്മൾ ഒരുമിച്ചാൽ എല്ലാം സാധ്യമാണ്.









Discussion about this post