ചെന്നൈ : കോയമ്പത്തൂരിൽ കൂട്ട ബലാത്സംഗത്തിനിരയായി 20 വയസ്സുകാരി. കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഞായറാഴ്ച രാത്രിയാണ് ഈ ക്രൂരകൃത്യം നടന്നത്. 20 വയസ്സുള്ള കോളേജ് വിദ്യാർത്ഥിനിയെ അജ്ഞാതരായ മൂന്ന് പേർ വാഹനത്തിൽ നിന്നും വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്തതായാണ് പരാതി.
വിമാനത്താവളത്തിന് സമീപമുള്ള ആളൊഴിഞ്ഞ, വെളിച്ചമില്ലാത്ത സ്ഥലത്താണ് കുറ്റകൃത്യം നടന്നത്. ഈ പ്രദേശത്ത് സിസിടിവി ക്യാമറകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഞായറാഴ്ച വൈകുന്നേരം യുവതി ആൺസുഹൃത്തുമൊത്ത് ഭക്ഷണം കഴിക്കാനായി പുറത്തുപോയ സമയത്തായിരുന്നു ആക്രമണം ഉണ്ടായത്. കൂടെയുണ്ടായിരുന്ന യുവാവിനെ മർദ്ദിച്ച അവശനാക്കിയശേഷം പെൺകുട്ടിയെ കാറിനുള്ളിൽ നിന്നും വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു.
ബൈക്കിൽ എത്തിയ അജ്ഞാതരായ മൂന്ന് പേരാണ് കൃത്യം നടത്തിയത് എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന. കാറിന്റെ മുൻവശത്തെ മുൻവശത്തെ വിൻഡ്ഷീൽഡിന് നേരെ കല്ലെറിഞ്ഞ് തകർത്തശേഷമാണ് ആക്രമികൾ പെൺകുട്ടിയെയും ആൺസുഹൃത്തിനെയും ഉപദ്രവിച്ചത്. അക്രമികൾ കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും ചെറുക്കാൻ ശ്രമിച്ചപ്പോൾ ആക്രമിക്കുകയും ചെയ്തതായി പെൺകുട്ടിയോടൊപ്പം ഉണ്ടായിരുന്ന ആൺസുഹൃത്ത് അറിയിച്ചു. ഇയാളെ മർദ്ദനമേറ്റ് രക്തം വാർന്ന നിലയിലാണ് കണ്ടെത്തിയിരുന്നത്.









Discussion about this post