ന്യൂഡൽഹി : ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത കൈകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഡയറക്‌ട്-എനർജി വെപ്പൺ സിസ്റ്റത്തിന്റെ ആദ്യ അഭ്യാസവുമായി ഇന്ത്യൻ സൈന്യം. ഇന്ത്യൻ സൈന്യത്തിന്റെ ഫയർ & ഫ്യൂറി കോർപ്‌സ് ഒരു വലിയ തോതിലുള്ള ഇന്റഗ്രേറ്റഡ് ഫയർപവർ അഭ്യാസത്തിലാണ് ഈ നൂതന ആയുധ സംവിധാനം ഉപയോഗിച്ചത്. ഈ വർഷം ആദ്യം, യുഎവികളെയും ഫിക്സഡ്-വിംഗ് ഏരിയൽ ഭീഷണികളെയും നിർവീര്യമാക്കാൻ കഴിവുള്ള എംകെ-II(എ) ലേസർ അധിഷ്ഠിത ഡ്യൂ സിസ്റ്റത്തിന്റെ വിജയകരമായ പരീക്ഷണം ഡിആർഡിഒ നടത്തിയിരുന്നു.
ഇന്ത്യൻ സൈന്യത്തിന്റെ സംയോജിത ഫയർ പവർ അഭ്യാസത്തിനിടെ പ്രിസിഷൻ ആർട്ടിലറികൾ, ഏരിയൽ മാനോവറുകൾ, കൗണ്ടർ-യുഎഎസ് (ആളില്ലാത്ത ഏരിയൽ സിസ്റ്റങ്ങൾ) ഗ്രിഡുകൾ, പ്രത്യേകിച്ച്, ഡയറക്‌ട്-എനർജി വെപ്പൺ (ഡ്യൂ) സിസ്റ്റം എന്നിങ്ങനെ നൂതന ആയുധങ്ങൾ ഉപയോഗിച്ചുള്ള അഭ്യാസങ്ങൾ നടന്നു. ഡ്രോണുകൾ ഉൾപ്പെടെയുള്ള വ്യോമ ഭീഷണികളെ നിർവീര്യമാക്കാൻ കൈകൊണ്ട് പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഡയറക്‌ട്-എനർജി വെപ്പൺ സിസ്റ്റത്തിന്റെ പ്രകടനമായിരുന്നു ഈ അഭ്യാസത്തിൽ ശ്രദ്ധ നേടിയത്.
സ്‌ഫോടനാത്മകമായ നാശനഷ്ടങ്ങളില്ലാതെ വ്യോമ ഭീഷണികളെ കത്തിച്ചു കളയാനോ അല്ലെങ്കിൽ പ്രവർത്തനരഹിതമാക്കാനോ കഴിയുന്ന നൂതന ആയുധ സംവിധാനമാണ് കൈകൊണ്ട് പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഡയറക്‌ട്-എനർജി വെപ്പൺ സിസ്റ്റം. ഇന്ത്യയുടെ ഉയർന്ന നിലവാരമുള്ള യുദ്ധ സാങ്കേതികവിദ്യകളിൽ ഏറ്റവും പുതിയ ആയുധ സംവിധാനങ്ങളിൽ ഒന്നാണിത്. ലോകത്തിൽ തന്നെ ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രമാണ് ഈ ആയുധ സാങ്കേതികവിദ്യ സ്വന്തമായുള്ളത്.









Discussion about this post