ന്യൂഡൽഹി : അംബാനി ഗ്രൂപ്പിനെതിരെ നടപടിയുമായി ഇ.ഡി കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് റിലയൻസ് അനിൽ അംബാനി ഗ്രൂപ്പിനെതിരെ നടപടി. ഇതുവരെയായി അനിൽ അംബാനി ഗ്രൂപ്പിന്റെ 7500 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി കണ്ടുകെട്ടി.
ഇന്ന് മഹാരാഷ്ട്രയിലെ നവി മുംബൈയിലുള്ള ധീരുഭായ് അംബാനി നോളജ് സിറ്റിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ആസ്ഥാനം ഒരു പ്രധാന റെയ്ഡ് നടത്തി. 2002 ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം 4,462.81 കോടി രൂപ വിലമതിക്കുന്ന 132 ഏക്കറിലധികം ഭൂമി ഏജൻസി താൽക്കാലികമായി കണ്ടുകെട്ടി.
നേരത്തെ റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് , റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ് ലിമിറ്റഡ്, റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ് എന്നിവയുടെ ബാങ്ക് തട്ടിപ്പ് കേസുകളിൽ 3,083 കോടി രൂപയിലധികം വിലമതിക്കുന്ന 42 സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടിയിരുന്നു. ഇന്നത്തെ റെയ്ഡ് കൂടി കഴിഞ്ഞതോടെ ആകെ പിടിച്ചെടുത്ത തുക 7,500 കോടി രൂപ കവിഞ്ഞതായി ഇ.ഡി അറിയിച്ചു. 1860 ലെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120-ബി, 406, 420 എന്നീ വകുപ്പുകൾ പ്രകാരം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി നടപടി.









Discussion about this post