തിരുവനന്തപുരം : കേരളത്തിൽ ഇന്ന് വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം ആയ എസ്ഐആറിന് തുടക്കമായിരിക്കുകയാണ്. കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആണ് ഇന്നുമുതൽ രണ്ടാംഘട്ട എസ്ഐആർ ആരംഭിച്ചിരിക്കുന്നത്. ഇന്നുമുതൽ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ബൂത്ത് ലെവൽ ഓഫീസർമാർ വീടുകളിൽ സന്ദർശനം നടത്തുന്നതാണ്. യോഗ്യരായ എല്ലാ വോട്ടർമാരെയും ഉൾപ്പെടുത്താനും അയോഗ്യരായ വോട്ടർമാരെ ഒഴിവാക്കാനും ഉള്ള നടപടികളാണ് ഇതുവഴി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്നത്.
ബിഎൽഒമാർ വീടുകളിൽ എത്തുന്ന സമയം വീട്ടിൽ ആളില്ലെങ്കിൽ എന്ത് ചെയ്യും എന്ന ആശങ്ക ആവശ്യമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. വീടുകൾ സന്ദർശിക്കുന്ന വേളയിൽ വോട്ടർമാരെ കാണാൻ സാധിക്കാത്ത പക്ഷം ബിഎൽഒമാർ മൂന്ന് തവണയെങ്കിലും സന്ദർശനം നടത്തണം എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുള്ളത്.
ഒരു വോട്ടർ താൽക്കാലികമായി വീട്ടിൽ ഇല്ലാതിരിക്കുകയോ അല്ലെങ്കിൽ വിദേശത്താണെങ്കിലോ ഉള്ള അവസരത്തിൽ, അവർക്ക് അവരുടെ വിവരങ്ങൾ ഓൺലൈനിൽ അപ്ഡേറ്റ് ചെയ്യാൻ കഴിയുന്നതാണ്. വീടുകളിൽ ലഭ്യമായിട്ടുള്ള വോട്ടർമാർ തങ്ങളുടെ പേര് വോട്ടർപട്ടികയിൽ ഇല്ലെങ്കിൽ ചേർക്കുന്നതിനായി നിർദിഷ്ട രേഖകൾ സമർപ്പിക്കാനും ശ്രദ്ധിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ 326 പ്രകാരം 18 വയസ്സ് പൂർത്തിയായ ഏതൊരു ഇന്ത്യൻ പൗരനും, താമസിക്കുന്ന പ്രദേശത്തെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സാധിക്കുന്നതാണ്.
എസ്ഐആർ നടപടികളുടെ ആദ്യ ഘട്ടത്തിൽ, പഴയ രേഖകളിലെ പൊരുത്തക്കേടുകൾ തിരിച്ചറിയാൻ വോട്ടർ വിവരങ്ങൾ 2002-03-04 ലെ പട്ടികയുമായി താരതമ്യം ചെയ്യും. ബിഎൽഒ നൽകുന്ന നിർദ്ദിഷ്ട എണ്ണൽ ഫോമിൽ നിലവിലെ വോട്ടർ പട്ടികയിൽ നിന്നുള്ള ആവശ്യമായ എല്ലാ വിശദാംശങ്ങളും അടങ്ങിയിരിക്കും. ബിഎൽഒമാർ ഫോമുകൾ കൈമാറിയ ശേഷം, ഫോമുകളിൽ പേരുള്ള വോട്ടർമാർ 2003 ലെ പട്ടികയിൽ അവരുടെ പേരുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കും. അങ്ങനെയെങ്കിൽ, അവർ അധിക രേഖകളൊന്നും സമർപ്പിക്കേണ്ടതില്ല. വോട്ടർ പട്ടികയിൽ നിന്ന് പേര് വിട്ടുപോയിട്ടുണ്ടെങ്കിൽ, എന്നാൽ അവരുടെ മാതാപിതാക്കളുടെ പേരുകൾ ഇല്ലെങ്കിൽ, അവർ അധിക രേഖകളൊന്നും സമർപ്പിക്കേണ്ടതില്ല. 2002 മുതൽ 2004 വരെയുള്ള SIR വോട്ടർ പട്ടിക http://voters.eci.gov.in ൽ ലഭ്യമാകും. വോട്ടർമാർക്ക് ഇത് സ്വയം പരിശോധിക്കാനും കഴിയും. വോട്ടർപട്ടിക അപ്ഡേറ്റ് ചെയ്യുന്നതിനും പേര് ചേർക്കുന്നതിനും ആയി ഐഡന്റിറ്റി, ജനനം, താമസസ്ഥലം എന്നിവയുടെ തെളിവ് നൽകേണ്ടതുണ്ട്.









Discussion about this post