എൻഫോഴ്‌സ് ഡയറക്ടറേറ്റിനെ അഭിനന്ദിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ്(എഫ്എടിഎഫ്) ന്റെ അഭിനന്ദനം. ഇന്ത്യയുടെ ആസ്തി വീണ്ടെടുക്കൽ സംവിധാനം അംഗരാജ്യങ്ങൾക്കിടയിലെ ഏറ്റവും ഫലപ്രദമായ സംവിധാനമാണെന്നും അഭിനന്ദിച്ചു. ആസ്തി വീണ്ടെടുക്കൽ മാർഗനിർദ്ദേശങ്ങളും മികച്ച രീതികളും എന്ന പേരിൽ ഇറക്കിയ പുതിയ റിപ്പോർട്ടിലാണ് പ്രശംസ.
കള്ളപ്പണം വെളുപ്പിക്കലും ഭീകരവാദത്തിന് പണം നൽകുന്നതും തടയാനുള്ള ശ്രമങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ആഗോള നിരീക്ഷണ സമിതിയാണ് എഫ്എടിഎഫ്. കുറ്റകൃത്യങ്ങളിൽ ഇടപെടുന്നവരുടെ വരുമാനം കണ്ടെത്തുക, കണ്ടുകെട്ടുക, പിടിച്ചെടുക്കുക എന്നിവയിലെ കാര്യക്ഷമതയുടെ പേരിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) മാതൃകാ ഏജൻസിയായി എഫ്എടിഎഫ് ചൂണ്ടിക്കാട്ടി. സാമ്പത്തിക കുറ്റകൃത്യങ്ങളിൽനിന്ന് ഉരുത്തിരിയുന്ന ആസ്തികൾ വീണ്ടെടുക്കാൻ കഴിവുള്ള ശക്തമായ ചട്ടക്കൂടാണ് ഇന്ത്യയുടെ സംവിധാനമെന്ന് റിപ്പോർട്ട് വിലയിരുത്തി.
ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് ,സെൻട്രൽ ബ്യൂറോ ഓഫ് ഇൻവസ്റ്റിഗേഷൻ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഇന്ത്യയിലെ പ്രധാന സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനത്തെ എഫ്എട്എഫ് റിപ്പോർട്ട് പ്രശംസിച്ചു.









Discussion about this post