ന്യൂഡൽഹി : റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്ക് സമൻസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 7,500 കോടി രൂപയുടെ ആസ്തിയുമായി ബന്ധപ്പെട്ട ബാങ്ക് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് സമൻസ്. നവംബർ 14 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡി അനിൽ അംബാനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്‌ബിഐ) നടന്ന ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് അനിൽ അംബാനി പ്രധാനമായും അന്വേഷണം നേരിടുന്നത്. അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് കമ്പനികൾക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി ഇഡി അടുത്തിടെ 7,500 കോടി രൂപയുടെ ആസ്തികൾ കണ്ടുകെട്ടിയിരുന്നു.
ഓഗസ്റ്റ് 21-ന് സിബിഐ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിനെ അടിസ്ഥാനമാക്കിയാണ് ഇഡി അന്വേഷണം നടത്തുന്നത്.
ഈ കേസിൽ സിബിഐ മുംബൈയിലെ അനിൽ അംബാനിയുടെ വസതിയിൽ ഉൾപ്പെടെ റെയ്ഡ് നടത്തിയിരുന്നു.
അനിൽ അംബാനിയുടെ മുംബൈയിലെ പാലി ഹില്ലിലുള്ള കുടുംബവീട് ഉൾപ്പെടെ 42 സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനായി ഒക്ടോബർ 31 ന് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) നാല് പ്രത്യേക താൽക്കാലിക ഉത്തരവുകളും അന്വേഷണ ഏജൻസി പുറപ്പെടുവിച്ചു.









Discussion about this post