പാക് അധീനകശ്മീർ വീണ്ടും കലാപഭൂമിയായി മാറുന്നു. ജെൻസി തലമുറയിൽ പെട്ടവരാണ് പിഒകെയെ സംഘർഷഭരിതമാക്കിയിരിക്കുന്നത്. വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾക്കെതിരെയാണ് പ്രതിഷേധം ഉയരുന്നതത്രേ. വർദ്ധിച്ചുവരുന്ന ഫീസ്, മൂല്യനിർണ്ണയ പ്രക്രിയ എന്നിവയ്ക്കെതിരായ സമാധാനപരമായ പ്രകടനം ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരായ പ്രതിഷേധങ്ങളായി മാറി,
ഈ മാസം ആദ്യം പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങൾ ഏറെക്കുറെ സമാധാനപരമായിരുന്നു. എന്നാൽ ഒരു അജ്ഞാത തോക്കുധാരി ഒരു കൂട്ടം വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതിനെത്തുടർന്ന് പ്രതിഷേധം കൂടുതൽ ശക്തി പ്രാപിച്ചു. പ്രകോപിതരായ വിദ്യാർത്ഥികൾ ടയറുകൾ കത്തിക്കുകയും, തീവയ്പ്പിലും നാശനഷ്ടങ്ങളിലും ഏർപ്പെടുകയും, പാകിസ്താൻ സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു
നികുതി ഇളവ്, മാവ്, വൈദ്യുതി എന്നിവയ്ക്കുള്ള സബ്സിഡികൾ, വികസന പദ്ധതികൾ പൂർത്തീകരിക്കൽ എന്നിവയുൾപ്പെടെ 30 ആവശ്യങ്ങളുടെ പേരിൽ ആരംഭിച്ച കലാപത്തിൽ 12-ലധികം സാധാരണക്കാർ മരിച്ചു.പാക് സർക്കാർ വെടിവയ്പ്പ് നടത്തി പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമിച്ചപ്പോൾ, അത് സൈനിക മേധാവി അസിം മുനീറിന്റെ കീഴിലുള്ള സൈന്യത്തിന്റെ അതിക്രമങ്ങൾക്കും അഴിമതിക്കും എതിരായ വിശാലമായ പ്രക്ഷോഭമായി വളരുകയായിരുന്നു
ഷെരീഫ് സർക്കാർ പ്രതിഷേധക്കാരുടെ ചില പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് ഒരു കരാറിൽ ഒപ്പുവെച്ചതോടെയാണ് രാജ്യത്തെ അശാന്തിയ്ക്ക് അയവുണ്ടായത്.









Discussion about this post