ഉറുമ്പുകളെ പേടിച്ച് 25കാരി ജീവനൊടുക്കി. തെലങ്കാനയിലാണ് സംഭവം. അമീൻപൂർ സ്വദേശിയായ മനീഷയാണ് ജീവനൊടുക്കിയത്. ഇവർക്ക് വർഷങ്ങളായി മൈർമെകോഫോബിയ (ഉറുമ്പുകളോടുള്ള ഭയം,) എന്നറിയപ്പെടുന്ന ഒരു അവസ്ഥ ഉണ്ടായിരുന്നു.
ഭർത്താവിനും മൂന്ന് വയസ്സുള്ള മകൾക്കുമൊപ്പമായിരുന്നു മനീഷ താമസിച്ചിരുന്നത്. നിരന്തരമായ ഉത്കണ്ഠയുമായി ജീവിക്കാൻ കഴിയില്ലെന്നും ഭർത്താവിനോട് കുഞ്ഞിനെ നോക്കണമെന്നും ആത്മഹത്യാക്കുറിപ്പിൽ യുവതി അഭ്യർത്ഥിച്ചിരുന്നു.
വൈകുന്നേരം ഭർത്താവ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ അകത്ത് നിന്ന് പൂട്ടിയ അവസ്ഥയിലായിരുന്നു. അയൽക്കാരുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് മനീഷയെ സാരിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.









Discussion about this post