ന്യൂഡൽഹി : പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി പ്രഖ്യാപിച്ച് ആദായനികുതി വകുപ്പ്. ഡിസംബർ 31 വരെയാണ് ആദായനികുതി വകുപ്പ് ഇതിനായി സമയം നൽകിയിട്ടുള്ളത്. പാൻ കാർഡും ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ബാങ്കിംഗ് ഇടപാടുകൾ തടസ്സപ്പെടുമെന്നും ആദായ നികുതി വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഡിസംബർ 31നകം പാൻ കാർഡും ആധാർ കാർഡും തമ്മിൽ ലിങ്ക് ചെയ്തില്ലെങ്കിൽ നിങ്ങളുടെ പാൻ കാർഡ് നിർജ്ജീവമാക്കപ്പെടും. ഇത് ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനോ നിക്ഷേപങ്ങൾ നടത്തുന്നതിനോ വലിയ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനോ തടസ്സം ഉണ്ടാക്കുന്നതാണ്. ലിങ്കിംഗ് പ്രക്രിയ incometax.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.
നിങ്ങളുടെ പാൻ കാർഡ് നിർജ്ജീവമാക്കിയാൽ 50,000 രൂപയിൽ കൂടുതലുള്ള പണ നിക്ഷേപങ്ങളോ സ്ഥിര നിക്ഷേപങ്ങളോ നടത്താൻ നിങ്ങൾക്ക് കഴിയില്ല. ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ ഡീമാറ്റ് അക്കൗണ്ട് തുറക്കൽ പോലുള്ള നിരവധി സേവനങ്ങൾ ഉപയോഗിക്കുന്നതിലും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. കൂടാതെ, ഓഹരി വിപണിയിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപിക്കുന്നതിനും തടസ്സം ഉണ്ടാകും.









Discussion about this post