ക്രിസ്റ്റ്യാനോ റൊണാൾഡോ എയറിൽ കയറാനുള്ള വഴി ഓരോ ദിവസവും അന്വേഷിക്കുകയാണെന്ന് തോന്നുന്നു. ഇപ്പോഴിതാ താൻ ഡേവിഡ് ബെക്കാമിനേക്കാൾ സുന്ദരനാണെന്ന് പറഞ്ഞാണ് റൊണാൾഡോ വാർത്തകളിൽ നിറയുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിനും റയൽ മാഡ്രിഡിനും വേണ്ടിയും ഒരുപാട് കാലം കളിച്ച ഇതിഹാസങ്ങൾ അവരുടെ ശൈലിയുടെയും പ്രശസ്തിയുടെയും ഫിറ്റ്നെസിന്റെയും പേരിൽ വളരെക്കാലമായി താരതമ്യം ചെയ്യപ്പെടുന്നു.
പിയേഴ്‌സ് മോർഗൻ അഭിമുഖത്തിൽ, ബെക്കാമിനേക്കാൾ സുന്ദരനാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്ന് ടൈറ്റിൽ പിയേഴ്സ് റൊണാൾഡോയോട് ചോദിച്ചു. അതിന് അദ്ദേഹം കൊടുത്ത മറുപടി ഇങ്ങനെ- “എനിക്ക്, സൗന്ദര്യം എന്നത് മുഖം മാത്രമല്ല, മുഴുവൻ പാക്കേജുമാണ്.” റൊണാൾഡോ പറഞ്ഞു. പത്ത് മിനിറ്റ് ബീച്ചിൽ നടന്നാൽ ആർക്കാണ് കൂടുതൽ ശ്രദ്ധ ലഭിക്കുക എന്ന് മോർഗൻ ചോദിച്ചപ്പോൾ റൊണാൾഡോ പറഞ്ഞു: “100 ശതമാനം എനിക്ക് തന്നെയാണ്.”
റൊണാൾഡോ പിന്നീട് വിശദീകരിച്ചു: “ബെക്കാമിന്റെ മുഖം മനോഹരമാണ്, സുന്ദരനാണ്. ബാക്കിയുള്ളതെല്ലാം സാധാരണമാണ്. ഞാൻ സാധാരണക്കാരനല്ല. ഞാൻ എല്ലാ അർത്ഥത്തിലും പെർഫെക്ട് ആണ്. അവൻ കാണാൻ സുന്ദരനാണ്. എനിക്ക് അവനെ ഇഷ്ടമാണ്, അവൻ നന്നായി സംസാരിക്കുന്ന ആളാണ്”
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കാളും, ലോകമെമ്പാടും മറ്റാരെക്കാളും പ്രശസ്തനാണ് താനെന്നും റൊണാൾഡോ അവകാശപ്പെട്ടു.













Discussion about this post