ദേശീയ സുരക്ഷയോ ആണവപരീക്ഷണമോ സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിന് ഇന്ത്യയെ മറ്റൊരു രാജ്യവും സ്വാധീക്കുകയില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യത്തിന്റെ താത്പര്യങ്ങൾ മാത്രം അടിസ്ഥാനമാക്കിയാണ് സർക്കാർ തീരുമാനങ്ങൾ എടുക്കുന്നത്. പാകിസ്താനും ഇന്ത്യയ്ക്കും ഇടയിലുണ്ടായ സംഘർഷം ലഘൂകരിക്കുന്നതിന് മൂന്നാം കക്ഷി ഇടപെട്ടുവെന്ന വാദവും കേന്ദ്രമന്ത്രി പാടെ തള്ളിക്കളഞ്ഞു.
ഇന്ത്യ എന്തുചെയ്യുമെന്ന് ഭാവിയിൽ വ്യക്തമാകും. യുഎസോ പാകിസ്താനോ ചെയ്യുന്ന കാര്യങ്ങൾ ഇന്ത്യയെ സമ്മർദ്ദത്തിലാക്കില്ല. അവർ ചെയ്യാൻ ആഗ്രഹിക്കുന്നത് അവർക്ക് ചെയ്യാൻ കഴിയും. ഇന്ത്യയ്ക്ക് തോന്നുന്നത് ഉചിതമായ സമയത്ത് നാം ചെയ്യുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഇന്ത്യ ഉദ്ദേശിച്ച ലക്ഷ്യങ്ങൾ നിയന്ത്രണരേഖയിൽ നേടിയതിന് ശേഷം മാത്രമാണ് ഓപ്പറേഷൻ സിന്ദൂർ നിർത്തിവച്ചതെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കി. പാകിസ്താൻ ഡിജിഎംഒയിൽ നിന്ന് വെടിനിർത്തൽ ആവശ്യപ്പെട്ട് ആവർത്തിച്ച് ഫോൺ കോളുകൾ വന്നിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.









Discussion about this post