ബമാക്കോ : മാലിയിൽ നിന്നും അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി. വൈദ്യുതീകരണ പദ്ധതികളിൽ ജോലി ചെയ്തിരുന്ന അഞ്ച് ഇന്ത്യക്കാരെ ശനിയാഴ്ച തട്ടിക്കൊണ്ടുപോയത്. മാലിയിൽ അൽ-ഖ്വയ്ദയും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ വിദേശികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ വർദ്ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയിരിക്കുന്നത്.
പശ്ചിമാഫ്രിക്കൻ രാജ്യമായ മാലി നിലവിൽ ഒരു സൈനിക ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണുള്ളത്. അൽ-ഖ്വയ്ദ അനുബന്ധ സംഘടനയായ ജമാഅത്ത് നുസ്രത്ത് അൽ-ഇസ്ലാം വാൾ-മുസ്ലിമിൻ (ജെഎൻഐഎം), ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) എന്നിവ രാജ്യത്ത് വലിയ സംഘർഷമാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.
ഈ വർഷം സെപ്റ്റംബറിൽ, മാലിയുടെ തലസ്ഥാനമായ ബമാകോയ്ക്ക് സമീപം രണ്ട് എമിറാത്തി പൗരന്മാരെയും ഒരു ഇറാനിയനെയും ജെഎൻഐഎം തീവ്രവാദികൾ തട്ടിക്കൊണ്ടുപോയിരുന്നു. ഒരു ആഴ്ചയ്ക്ക് ശേഷം 50 മില്യൺ യുഎസ് ഡോളർ മോചനദ്രവ്യം നൽകിയാണ് ഇവരെ മോചിപ്പിച്ചിരുന്നത്. 2017 മുതൽ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള സംഘം മാലിയിൽ ആയിരക്കണക്കിന് ആളുകളെയാണ് കൊന്നൊടുക്കിയത്.









Discussion about this post