ന്യൂഡൽഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ 1 മുതൽ 19 വരെ നടക്കും. പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ആണ് ശീതകാല സമ്മേളനത്തിന്റെ തീയതി വ്യക്തമാക്കിയത്. രാഷ്ട്രപതി ദ്രൗപതി മുർമു പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് അംഗീകാരം നൽകി.
നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുകയും ചെയ്യുന്ന ക്രിയാത്മകവും ഫലപ്രദവുമായ ഒരു സമ്മേളനത്തിനായി കാത്തിരിക്കുന്നു എന്ന് കിരൺ റിജിജു അറിയിച്ചു. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ചില സുപ്രധാന ബില്ലുകൾ പാസാക്കാൻ സാധ്യതയുണ്ട് എന്നാണ് കേന്ദ്രസർക്കാരിൽ നിന്നുള്ള സൂചന.
ഓഗസ്റ്റ് 21നായിരുന്നു പാർലമെന്റിന്റെ മൺസൂൺ സമ്മേളനം പിരിഞ്ഞിരുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്ഐആറിനെതിരെ പ്രതിപക്ഷം നടത്തിയ ബഹളത്തെത്തുടർന്ന് മൺസൂൺ സമ്മേളനത്തിൽ പാർലമെന്റിന്റെ 166 മണിക്കൂർ പാഴായി. ഇത് ഏകദേശം 248 കോടി രൂപയുടെ പൊതു നികുതി പണത്തിന്റെ നഷ്ടത്തിനാണ് കാരണമായത്. പ്രതിപക്ഷത്തിന്റെ അനാവശ്യ ബഹളം കാരണം രാജ്യസഭയുടെ 81.12 മണിക്കൂർ സമയവും മൺസൂൺ സമ്മേളനത്തിൽ പാഴായിരുന്നു.









Discussion about this post