പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി അഫ്ഗാനിസ്ഥാൻ. ഇസ്താംബൂളിൽ നടന്ന അവസാനഘട്ട സമാധാന ചർച്ചകളും സ്തംഭിച്ചതോടെയാണ് അഫ്ഗാനിസ്ഥാൻ,പാകിസ്താനെതിരെ രംഗത്തെത്തിയത്.
ചർച്ചകളിലുടനീളം പാകിസ്താൻ ഉത്തരവാദിത്വമില്ലാത്തതും സഹകരിക്കാനാവാത്തതുമായ സമീപനമാണ് സ്വീകരിച്ചതെന്നാണ് അഫ്ഗാൻ കുറ്റപ്പെടുത്തുന്നത്. പാകിസ്താന്റെ ഈ നിലപാടാണ് കഴിഞ്ഞ രണ്ട് ദിവസമായി നടന്നുവരുന്ന ചർച്ചകൾ പരാജയപ്പെടാൻ കാരണമായതെന്ന് താലിബാൻ കുറ്റപ്പെടുത്തി. എല്ലാ ഉത്തരവാദിത്വങ്ങളും അഫ്ഗാന്റെ മേൽ കെട്ടിവയ്ക്കാനാണ് പാകിസ്താൻ ശ്രമിച്ചതെന്നും താലിബാൻ വിമർശിച്ചു.
ഒരു രാജ്യത്തിനെതിരെയും അഫ്ഗാൻ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും ഏത് ആക്രമണത്തിൽ നിന്നും അഫ്ഗാനിസ്ഥാന്റെ പരമാധികാരം സംരക്ഷിക്കുമെന്നും താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് ആവർത്തിച്ചു.









Discussion about this post