പാകിസ്താൻ മയക്കുമരുന്ന് ഭീകരശൃംഖലയ്ക്ക് പിന്നിലെ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. മുംബൈ വിമാനത്താവളത്തിൽ നിന്നാണ് ഭീകരനെ പിടികൂടിയത്.മുഹമ്മദ് അർഷാദ് എന്നയാളാണ് അറസ്റ്റിലായത് പൂഞ്ചിലെ ഹവേലി തെഹ്‌സിലിലെ ദേഗ്വാർ-തെർവാർ സ്വദേശിയാണ് ഇയാൾ.
‘ഒരു നാർക്കോ-ടെറർ മൊഡ്യൂളിന്റെ കിംഗ്പിൻ എന്നും പാകിസ്ഥാൻ ആസ്ഥാനമായുള്ള ഹാൻഡ്ലർമാർക്കും ജമ്മു കശ്മീരിലെ നാർക്കോ-ടെറർ പ്രവർത്തകർക്കും ഇടയിലുള്ള പ്രധാന കണ്ണി’ അറസ്റ്റിലായി. 2023 ൽ അർഷാദിനെതിരെ എസ്ഐഎ നേരത്തെ ഒരു ലുക്ക്-ഔട്ട് സർക്കുലർ (എൽഒസി) പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഒരു യോഗ്യതയുള്ള കോടതിയിൽ നിന്ന് ജാമ്യമില്ലാ വാറണ്ട് (എൻബിഡബ്ല്യു) പുറപ്പെടുവിച്ചിരുന്നുവെന്ന് ജമ്മുകശ്മീരിലെ സംസ്ഥാന അന്വേഷണ ഏജൻസി വക്താവ് വ്യക്തമാക്കി.









Discussion about this post