ഹൈദരാബാദ്: രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് നേതാവ് കന്നയ്യകുമാറിനു നേര്‍ക്ക് ചെരിപ്പേറ്. ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ വച്ചായിരുന്നു സംഭവം. ഹൈദരാബാദ് സര്‍വകലാശാലയില്‍ സുന്ദരയ്യ വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഭരണഘടനാ അവകാശങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കുന്നതിനിടെയാണ് സംഭവം. കനയ്യ സംസാരിക്കുന്നതിനിടെയ സദസില്‍ നിന്നൊരാള്‍ ഷൂ എറിയുകയായിരുന്നു. സമ്മേളനം അല്പനേരത്തേക്ക് തടസപ്പെട്ടു. നിങ്ങള്‍ എന്തു വേണമെങ്കിലും ചെയ്തോളൂ, ഇതൊന്നും കണ്ട് താന്‍ ഭയപ്പെടില്ല എന്നയിരുന്നു കനയ്യയുടെ മറുപടി.
ചെരിപ്പെറിഞ്ഞ ആളെ പോലീസ് പിടികൂടി. കനയ്യകുമാറിനെപ്പോലുള്ള രാജ്യദ്രോഹികളെ സംസാരിക്കാന്‍ അനുവദിക്കരുതെന്ന് ഇയാള്‍ ഉച്ചത്തില്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.ഇയാളെ അവിടെയുണ്ടായിരുന്നവര്‍ കൈകാര്യം ചെയ്ത ശേഷം പൊലീസിന് കൈമാറി. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതിനുശേഷം നടത്തിയ ഹൈദരാബാദ് സന്ദര്‍ശനത്തിനിടെയാണ് കനയ്യക്കുനേര്ക്ക് ചെരിപ്പേറുണ്ടായത്.
ചൊവ്വാഴ്ച വൈകിട്ട് ഹൈദരാബാദ് സര്‍വകലാശാലയിലെത്തിയ കനയ്യയെ ക്യാമ്പസില്‍ കടക്കാന്‍ അനുവദിച്ചിരുന്നില്ല. ഹൈദരാബാദ് സര്‍വകലാശാലയില്‍ ജീവനൊടുക്കിയ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ മരണത്തില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് ഐക്യാര്‍ഢ്യം അറിയിക്കുന്നതിനു വേണ്ടിയാണ് കനയ്യ കാമ്പസിലെത്തിയത്.
Discussion about this post