ഹോംഗ് കോങ്ങ് സൂപ്പർ സിസ്‌കിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെ 2 റൺസിന് തോൽപ്പിച്ച ഇന്ത്യക്ക് മികച്ച തുടക്കമാണ് ടൂർണമെന്റിൽ കിട്ടിയത്. എന്നാൽ ആ തുടക്കത്തിന്റെ ആവേശത്തിൽ മറ്റുള്ള ചെറിയ ടീമുകളെ നേരിടാൻ പോയ ഇന്ത്യക്ക് സംഭവിച്ചത് വലിയ അപമാനം.
അടുത്ത മത്സരത്തിൽ കുഞ്ഞമ്മാർ എന്ന് വിശേഷിക്കപെട്ട ഖത്തറിനോട് ഏറ്റുമുട്ടിയ ഇന്ത്യ ആവേശത്തിൽ ആയിരുന്നു. എളുപ്പത്തിൽ ജയിച്ചുകയറി നിൽക്കാം എന്ന് കരുതിയ സമയത്ത് ആദ്യം ബാറ്റ് ചെയ്ത കുവൈറ്റ് ഉയർത്തിയത് 106 റൺസ്. മറുപടി ബാറ്റിംഗിൽ കാര്യമായ ഒന്നും തന്നെ ചെയ്യാൻ പറ്റാതെ പോയ ഇന്ത്യ 79 റൺസിന് പുറത്ത്, ഫലം കുവൈറ്റ് ജയം 27 റൺസിന്.
തൊട്ടടുത്ത മത്സരത്തിൽ എതിരാളികൾ യുഎഇ, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 107 റൺസ് എടുത്തത് ആയിരുന്നു. എന്നാൽ യുഎഇ ബാറ്റിംഗ് മികവിനെ തകർക്കാനുള്ള ബോളിങ് ആയിരുന്നില്ല ഇന്ത്യ കാഴ്ച്ചവെച്ചത്. മറുപടിയിൽ വളരെ എളുപ്പത്തിൽ റൺ സ്കോർ ചെയ്ത യുഎഇ 4 വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കുക ആയിരുന്നു .
ഇതോടെ പ്രതിസന്ധിയിലായ ഇന്ത്യ നേപ്പാളിനെതിരെ അടുത്ത മത്സരത്തിൽ ഇറങ്ങുന്നു. ആദ്യം ബാറ്റ് ചെയ്‌ത നേപ്പാൾ 6 ഓവറിൽ അടിച്ചുകൂട്ടിയത് 137 റൺസ്. ഒരു നേപ്പാൾ വിക്കറ്റ് പോലും നേടാൻ സാധിക്കാത്ത ഇന്ത്യൻ ബോളർമാർ മത്സരം തോറ്റ പ്രതിസന്ധിയിലായിരുന്നു. മറുപടിയിൽ വെറും 45 റൺസിനായിരുന്നു ഇന്ത്യക്ക് നേടാനായത്. ഈ മൂന്ന് തോൽവികൾ കൂടിയായതോടെ അടുത്ത റൗണ്ടിലെത്താതെ ഇന്ത്യ പുറത്തായി.
എന്നാൽ മാനം രക്ഷിക്കാനുള്ള അവസരം അപ്പോഴും ഇന്ത്യക്ക് ഉണ്ടായിരുന്നു. ഇന്ന് നടന്ന അവസാന മത്സരത്തിൽ ശ്രീലങ്കക്ക് എതിരെ ഇറങ്ങിയ ഇന്ത്യക്ക് വീണ്ടും പിഴച്ചു. ആദ്യം ബാറ്റ് ചെയ്ത ലങ്കൻ പട 6 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ നേടിയത് 138 റൺസ് . മറുപടിയിൽ ഭേദപ്പെട്ട തുടക്കമൊക്കെ കിട്ടിയെങ്കിലും അത് നിലനിർത്താൻ ഇന്ത്യക്കായില്ല. ഫലമോ ഇന്ത്യക്ക് 48 റൺസ് തോൽവി. ലങ്കൻ ബാറ്റിങിൽ 14 പന്തിൽ 52 റൺസ് എടുക്കുകയും ശേഷം 2 വിക്കറ്റ് നേടുകയും ചെയ്ത ലാഹിരു സമരകൂൺ ആണ് ഇന്ത്യയെ തകർത്തത്.













Discussion about this post