ലയണൽ മെസ്സിയുടെ നേട്ടങ്ങളെ കളിയാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ രംഗത്തെത്തിയതിന് മണിക്കൂറുകൾക്ക് ശേഷം, അർജന്റീനിയൻ താരം മറുപടിയുമായി രംഗത്ത് . റൊണാൾഡോയും മെസ്സിയും ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരാണെന്നതിൽ സംശയമില്ല, വർഷങ്ങളായി ഇരുവരും തമ്മിൽ പ്രൊഫഷണൽ വൈരാഗ്യം നിലനിൽക്കുന്നുണ്ട്. അവരുടെ എണ്ണമറ്റ ആരാധകർ ഇരുവരുടെയും പോരാട്ടങ്ങൾ ആഘോഷമാക്കാറുമുണ്ട്. ലോകകപ്പ് നേടുന്നത് വലിയ നേട്ടമല്ലെന്ന് പറഞ്ഞുകൊണ്ട് 2022 ൽ അർജന്റീനയ്‌ക്കെതിരായ മെസ്സിയുടെ ലോകകപ്പ് വിജയത്തെ റൊണാൾഡോ കുറച്ചുകാണിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. എന്തായാലും ലോകകപ്പ് നേടുന്നത് ഫുട്‌ബോളിലെ ഏറ്റവും വലിയ കാര്യമാണെന്ന് മെസ്സി അവകാശപ്പെട്ടു.
“സത്യം പറഞ്ഞാൽ, ആ നിമിഷത്തിന്റെ വികാരങ്ങൾ വിശദീകരിക്കാൻ പ്രയാസമാണ്. വ്യക്തിപരമായ തലത്തിലും, കുടുംബ തലത്തിലും, എന്റെ ടീമംഗങ്ങൾക്കും, രാജ്യത്തിനും ആ കിരീടം എന്താണ് അർത്ഥമാക്കിയതെന്ന് വാക്കുകളിൽ വിവരിക്കുക പ്രയാസമാണ്. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ആ കിരീടം ഞങ്ങൾ നേടുമ്പോൾ രാജ്യം മുഴുവൻ ആഘോഷിച്ചു.
അദ്ദേഹം കൂട്ടിച്ചേർത്തു: “എനിക്ക് അത് പ്രത്യേകമായിരുന്നു. ഒന്നാമതായി, ഒരു കളിക്കാരനെ സംബന്ധിച്ചിടത്തോളം, ലോകകപ്പ് നേടുന്നത് ആത്യന്തിക നേട്ടമാണ്. ജോലിയുള്ള ഏതൊരു പ്രൊഫഷണലും ഏറ്റവും തലപ്പത്ത് എത്തുന്ന പോലെയാണ് അത്. ലോകകപ്പ് കഴിഞ്ഞാൽ മറ്റൊന്നില്ല. നിങ്ങൾക്ക് മറ്റൊന്നും ആവശ്യപ്പെടാൻ കഴിയില്ല. അതിനുപുറമെ, എല്ലാം നേടിയെടുക്കാൻ എനിക്ക് ഭാഗ്യമുണ്ടായിരുന്നു. ക്ലബ് തലത്തിൽ, വ്യക്തിഗത തലത്തിൽ. ദേശീയ ടീമിനൊപ്പം ഞങ്ങൾ കോപ്പ അമേരിക്കയും നേടിയിരുന്നു. ആകെ ലോകകപ്പായിരുന്നു നഷ്ടമായ കഷണം. ആ ട്രോഫിയോടെ എന്റെ മുഴുവൻ കരിയറും പൂർത്തിയായി.”
അതേസമയം അടുത്ത വർഷം നടക്കുന്ന ലോകകപ്പിൽ ഇരുവരും കളിക്കുമോ എന്നുള്ളത് കണ്ടറിയണം.













Discussion about this post