സംസ്ഥാനം തദ്ദേശതിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുന്നതിനിടെ തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാൻ പ്രമുഖരെ പ്രഖ്യാപിച്ച് ബിജെപി. 67 സ്ഥാനാർത്ഥികളടങ്ങിയ ആദ്യ ഘട്ട പട്ടിക ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു.
ശാസ്തമംഗലത്ത് മുൻ ഡിജിപി ആർ ശ്രീലേഖയെ ആണ് സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിച്ചിട്ടുള്ളത്. പാളയത്ത് പദ്മിനി തോമസ്,കൊടുങ്ങാന്നൂരിൽ വിവി രാജേഷ്,പൂജപ്പുറം-രാജലക്ഷ്മി പി, എന്നിങ്ങനെ പ്രമുഖരുടെ ഒരു നീണ്ട നിര തന്നെ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിക്കാനായി ബിജെപി രംഗത്തിറക്കുന്നുണ്ട്.
അഴിമതി രഹിത അനന്തപുരിയ്ക്കായി ഭരിക്കാൻ ഒരു അവസരം ചോദിക്കുകയാണ് ബിജെപിയെന്ന് അദ്ധ്യക്ഷൻ വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി തിരുവനന്തപുരത്തെ മാറ്റാനാണ് ലക്ഷ്യമെന്നും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അഴിമതി രഹിത അനന്തപുരി അതാണ് ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.











Discussion about this post