ഭീകരരെ സഹായിച്ചതിന്റെ പേരിൽ ജമ്മുകശ്മീരിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. ഭീകരർക്ക് സഹായം നൽകിയ രണ്ട് പോലീസുകാരെ ജോലിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. പ്രത്യേക സംഘത്തിലെ പോലീസുകാരായ അബ്ദുൾ ലത്തീഫ്, മുഹമ്മദ് അബ്ബാസ് എന്നിവരെയാണ് സേനയിൽ നിന്ന് പുറത്താക്കിയത്. ഇവർക്ക് ഭീകരരുമായി നേരിട്ട് ബന്ധമുണ്ടെന്ന് മനസിലാക്കിയ ശേഷമായിരുന്നു നടപടി.
ഭീകരർക്ക് കത്വയിലേക്ക് ഈ പോലീസുകാർ പ്രാദേശിക സഹായങ്ങൾ എത്തിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും സർവ്വീസിൽ നിന്ന് പുറത്താക്കിയിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭീകരർക്ക് സഹായം നൽകുന്നവരെ കേന്ദ്രീകരിച്ച് ഊർജ്ജിതമായ അന്വേഷണങ്ങൾ നടന്നുവരികയായിരുന്നു. ഓവർഗ്രൗണ്ട്വർക്കേഴ്സ് (ഒജിഡബ്ലിയുഎസ്) എന്നാണ് ഇത്തരത്തിൽ ഭീകരർക്ക് സഹായം നൽകുന്നവരെ വിളിക്കുന്നത്.









Discussion about this post