പാർട്ടി പ്രവർത്തകർക്കുള്ള പരിശീലന പരിപാടിയിൽ വൈകിയെത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്ക്ക് കടുത്ത ശിക്ഷ നൽകി ക്യാമ്പ് മേധാവി സച്ചിൻ റാവു. മദ്ധ്യപ്രദേശിലെ പഞ്ച്‌നറിയിൽ ഡിസിസി പ്രവർത്തകർക്കുള്ള പരിശീലന ക്യാമ്പിലായിരുന്നു സംഭവം.
ക്യാമ്പിന് വൈകി വരുന്നവർ ശിക്ഷ നേരിടേണ്ടി വരുമെന്ന തന്റെ മുൻ നിർദേശം സച്ചിൻ റാവു ഓർമ്മിപ്പിക്കുകയും രാഹുൽ ഗാന്ധിയോട് പത്ത് തവണ പുഷ് അപ്പ് എടുക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. പരിശീലന ക്യാമ്പിൽ സമയനിഷ്ഠ പാലിച്ച് പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ശിക്ഷ നടപ്പിലാക്കിയത്.
രാഹുൽ ശിക്ഷാനടപടി അനുസരിച്ചതോടെ മറ്റ് നേതാക്കളും അത് പിന്തുടർന്നു.









Discussion about this post