തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കി സിപിഎം. നിലവിലെ മേയർ ആര്യ രാജേന്ദ്രനെ ഒഴിവാക്കിയാണ് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയിട്ടുള്ളത്. ആര്യ രാജേന്ദ്രൻ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. സ്ഥാനാർത്ഥി പ്രഖ്യാപന വേദിയിലും മേയർ ഉണ്ടായിരുന്നില്ല.
3 ഏരിയ സെക്രട്ടറിമാരടക്കമുള്ള ജില്ലാ കമ്മിറ്റി അംഗങ്ങളെയടക്കം രംഗത്തിറക്കിയാണ് ഇത്തവണ സിപിഎം തിരുവനന്തപുരം കോർപ്പറേഷൻ നിലനിർത്താനുള്ള നീക്കം നടത്തുന്നത്. ജില്ലാ സെക്രട്ടറി വി ജോയ് എം എൽ എ ആണ് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയത്. 93 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് സിപിഎം പ്രഖ്യാപിച്ചത്. ബാക്കിയുള്ള 8 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.
തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ സിപിഎം 70 സീറ്റിലും സിപിഐ 17 സീറ്റുകളിലും മത്സരിക്കും. ജനതാദള്‍ എസ് 2, കേരള കോണ്‍ഗ്രസ് എം 3, ആര്‍ ജെ ഡി 3 സീറ്റുകളിലും മത്സരിക്കുന്നതാണ്. തിരുവനന്തപുരം കോർപ്പറേഷനിലേക്ക് കോണ്‍ഗ്രസും, ബി ജെ പിയും ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.









Discussion about this post