ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആളുകൾ നമസ്‌കരിക്കുന്ന സംഭവത്തിൽ സർക്കാറിനെതിരെ വിമർശനവുമായി ബിജെപി സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും ആർഎസ്എസ് പഥ സഞ്ചലനം നടത്തിയപ്പോൾ എതിർത്ത കോൺഗ്രസ് സർക്കാർ ഈ വിഷയത്തിൽ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും ബിജെപി ആരോപിച്ചു.ടെർമിനൽ രണ്ടിലായിരുന്നു സംഭവം.
മുഖ്യമന്ത്രി സിദ്ധരാമയ്യയും ഐടി മന്ത്രി പ്രിയങ്ക് ഖാർഗെയും സംഭവത്തിൽ വിശദീകരണം നൽകണമെന്ന് കർണാടക ബിജെപി വക്താവ് വിജയ് പ്രസാദ് ആവശ്യപ്പെട്ടു. ഉയർന്ന സുരക്ഷാമേഖലയിൽ ഇത്തരം പ്രവൃത്തികൾ അനുവദിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും ബിജെപി സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടി.
ബന്ധപ്പെട്ട അധികാരികളിൽനിന്ന് ഉചിതമായ അനുമതി നേടിയ ശേഷം ആർഎസ്എസ് പഥസഞ്ചലനം (റൂട്ട് മാർച്ച്) നടത്തുമ്പോൾ എതിർക്കുന്ന സർക്കാർ, നിയന്ത്രണങ്ങളുള്ള പൊതുസ്ഥലത്തെ ഇത്തരം പ്രവൃത്തികൾക്കു നേരേ കണ്ണടയ്ക്കുന്നത് എന്തുകൊണ്ടാണെന്നും എക്സിൽ പങ്കുവെച്ച പോസ്റ്റിൽ വിജയ് പ്രസാദ് ചോദിച്ചു.









Discussion about this post