തൃശ്ശൂർ : കേരള കലാമണ്ഡലത്തിലെ അധ്യാപകനെതിരെ ലൈംഗികാതിക്രമ പരാതി. ദേശമംഗലം സ്വദേശിയായ അധ്യാപകൻ കനകകുമാറിനെതിരെയാണ് പോലീസിന് പരാതി ലഭിച്ചത്. സംഭവത്തിൽ കലാമണ്ഡലം പ്രാഥമിക അന്വേഷണം നടത്തി, പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെ ചെറുതുരുത്തി പോലീസിന് പരാതി കൈമാറുകയായിരുന്നു.
പോലീസ് അധ്യാപകനെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. കലാമണ്ഡലത്തിലെ ഗ്രേഡ് എ വിഭാഗം അധ്യാപകനെതിരെയാണ് കേസെടുത്തിരിക്കുന്നത്. വിദ്യാർത്ഥിയുടെ പരാതിയെ തുടർന്ന് അധ്യാപകനെ വൈസ് ചാൻസലർ സസ്പെൻഡ് ചെയ്തു.









Discussion about this post