ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ചാവേറാക്രമണത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ, ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിലെ മൂന്ന് ഡോക്ടർമാരെ കൂടി കസ്റ്റഡിയിലെടുത്ത് അന്വേഷണ ഉദ്യോഗസ്ഥർ. നിലവിൽ ഫരീദാബാദ് പോലീസ് ക്രൈംബ്രാഞ്ച് ഇവരെ ചോദ്യം ചെയ്യുകയാണെന്നാണ് വിവരം . ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയ്ക്ക് ചുറ്റും ധൗജ് പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിലായി 800 ലധികം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പരിശോധനയും നടക്കുന്നുണ്ട്
അൽ-ഫലാഹ് സർവകലാശാലയിലെ ലബോറട്ടറി സൗകര്യങ്ങൾ ആർഡിഎക്സ് അല്ലെങ്കിൽ മറ്റ് നൂതന സ്ഫോടകവസ്തുക്കൾ സമന്വയിപ്പിക്കാൻ ഉപയോഗിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്..യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കുന്ന കശ്മീരി മെഡിക്കൽ പ്രൊഫസറായ ഡോ. മുസമിൽ ഷക്കീലിന്റെ അറസ്റ്റിനെ തുടർന്നാണ് ഈ ഓപ്പറേഷൻ ആരംഭിച്ചത്. കാമ്പസിനടുത്തുള്ള വാടക താമസസ്ഥലത്ത് നിന്ന് സ്ഫോടകവസ്തുക്കൾ, ഡിറ്റണേറ്ററുകൾ, ബാറ്ററികൾ, ടൈമറുകൾ, എകെ-56 റൈഫിൾ, ക്രിങ്കോവ് എന്നിവയുൾപ്പെടെയുള്ള ആയുധങ്ങൾ എന്നിവ കണ്ടെത്തിയിരുന്നു.
അതേസമയം ശ്രീനഗറിലെ ജിഎംസിയിലെ മുൻ പാരാമെഡിക്കൽ സ്റ്റാഫറും മുൻ ഇമാമുമായ മൗലവി ഇർഫാൻ മെഡിക്കൽ വിദ്യാർത്ഥികളെ തീവ്രവാദികളാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് വിവരം. ഫരീദാബാദ്-ഡൽഹി മൊഡ്യൂളിൻ് പിന്നിഷ പ്രവർത്തിച്ച ജെയ്‌ഷെ-ഇ-മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും അന്വേഷണത്തിൽ സൂചനയുണ്ട്.
അതേസമയംസ്ഫോടനത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ, ജെയ്‌ഷെ-ഇ-മുഹമ്മദ് , അൻസാർ ഗസ്‌വത്തുൽ ഹിന്ദ് (എജിഎച്ച്) എന്നീ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഹരിയാനയിലെ ഫരീദാബാദിൽ നിന്നും ഉത്തർപ്രദേശിലെ സഹാറൻപൂരിൽ നിന്നുമുള്ള രണ്ട് ഡോക്ടർമാരെ ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു .പുൽവാമയിൽ നിന്നുള്ള ഡോ. മുസമ്മിൽ അഹമ്മദ് ഗനായ് ആണ് ആദ്യം അറസ്റ്റിലായത്, തുടർന്ന് ഖാസിഗുണ്ടിൽ നിന്നുള്ള ഡോ. അദീൽ മജീദ് റാത്തർ അറസ്റ്റിലായി. ഫരീദാബാദിലെ അൽ ഫലാഹ് ആശുപത്രിയിലാണ് ഗനായ് ജോലി ചെയ്തിരുന്നത്. ഫരീദാബാദിലെ ധൗജ് ഗ്രാമത്തിലുള്ള ഗനായിയുടെ വാടക വീട്ടിൽ നിന്ന് അമോണിയം നൈട്രേറ്റ് ആണെന്ന് സംശയിക്കുന്ന 358 കിലോഗ്രാം സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞിരുന്നു. ഗനായിയുടെ അറസ്റ്റിനുശേഷം കാണാതായ മൂന്നാമത്തെ ഡോക്ടറായ ഉമർ നബിയാണ് ഹ്യുണ്ടായി ഐ 20യിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരിക്കുന്നതും ബോംബ് സ്‌ഫോടനം നടത്തിയതുമായ വ്യക്തിയെന്നാണ് സംശയം.
പുൽവാമയിലെ കോയിൽ ഗ്രാമത്തിൽ താമസിക്കുന്ന ഉമർ നബി അൽ ഫലാഹ് സർവകലാശാലയിലെ സ്കൂൾ ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിലും ജോലി ചെയ്തിരുന്നു. ഡോ. മുസാമിലിന്റെ അറസ്റ്റിനുശേഷം, പോലീസ് അയാൾക്കായി തിരച്ചിൽ ആരംഭിച്ചതായി വിവരം ലഭിച്ചു. ഇരുവരും ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണ്.









Discussion about this post