പാകിസ്താനെ ഞെട്ടിച്ച് വൻ സ്ഫോടനം. ഇസ്ലാമാബാദ് കോടതി സമുച്ചയത്തിന് സമീപത്തായി കാർപൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതായും 20-ലേറെ പേർക്ക്പരിക്കേറ്റതായും റിപ്പോർട്ടുകൾ. പരിക്കേറ്റവരിലേറെയും അഭിഭാഷകരാണെന്നാണ് വിവരം. സംഭവിച്ചത് ചാവേർ ആക്രമണം ആണെന്നാണ് വിവരം.
ആറുകിലോമീറ്റർ ദൂരത്തോളം സ്ഫോടന ശബ്ദം കേട്ടതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ഫോടനം നടന്നിടത്ത് നിരവധി വാഹനങ്ങൾ പാർക്ക്ചെയ്തിരുന്നു. ഇവയ്ക്കെല്ലാം കേടുപാട് സംഭവിച്ചിട്ടുണ്ട്. എന്ത് തരത്തിലുള്ള ആക്രമണമാണ്സംഭവിച്ചതെന്ന് വ്യക്തമല്ലെന്നും, ഫോറന്‍സിക് റിപ്പോര്‍ട്ടിന് ശേഷമേ കൂടുതല്‍ വ്യക്തതലഭിക്കുവെന്നും പോലീസ് വ്യക്തമാക്കി.









Discussion about this post