താൻ പിന്തുണ നൽകുന്ന പാർട്ടിക്ക് വോട്ട് ചെയ്തില്ലെന്നാരോപിച്ച് ഭാര്യയെ വീട്ടിൽ നിന്ന് പുറത്താക്കി ഭർത്താവ്. ബിഹാറിലാണ് സംഭവം. യുവതിയെ ഭർത്താവ് മർദ്ദിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിലൂടെ പുറത്തുവരുന്നുണ്ട്.
ആർജെഡി അനുഭാവിയായ ഭർത്താവ്,താൻ വോട്ട് ചെയ്യുന്ന അതേ പാർട്ടിക്ക് തന്നെ വോട്ട് ചെയ്യുമെന്ന് കരുതിയിരുന്നു. എന്നാൽ താൻ ബിജെപിയ്ക്കാണ് വോട്ട് ചെയ്തതെന്ന് ഭാര്യ വെളിപ്പെടുത്തി. പിന്നാലെ ഇയാൾ രോഷാകുലനായി ഭാര്യയെ മർദ്ദിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ അയൽക്കാർ ഇയാളെ പിടിച്ചുമാറ്റാൻ ശ്രമിക്കുകയും ചെയ്തു. മറ്റുള്ളവർ ഇടപെട്ടിട്ടും ഇയാൾ ഭാര്യയോട് മോശമായി പെരുമാറുന്നത് തുടരുകയായിരുന്നു.









Discussion about this post