രാജ്യത്തെ ഞെട്ടിച്ച ഡൽഹി ചെങ്കോട്ടയ്ക്കടുത്തുണ്ടായ സ്‌ഫോടനത്തിൽ അന്വേഷണം പുരോഗമിക്കുന്നു. നിലവിൽ ഫരീദാബാദിലെ അൽ ഫലാഹ് സർവ്വകലാശാലയിൽ പരിശോധനകൾ തുടരുകയാണ്. സർവകലാശാലയിലെ 70 പേരെ ചോദ്യം ചെയ്തതായും സർവ്വകലാശാലയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായും വിവരങ്ങളുണ്ട്. ഇവിടുത്തെ മസ്ജിദിലെ ഇമാമിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശ്രീനഗർ സ്വദേശി മുഹമ്മദ് ഇഷ്താഖാണ് കസ്റ്റഡിയിലായത്.
ഇന്നലെ അൽ ഫലാഹ് സർവ്വകലാശാലയിലെ മൂന്ന് ഡോക്ടർമാരെ അന്വേഷണ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിരുന്നു. നിലവിൽ ഫരീദാബാദ് പോലീസ് ക്രൈംബ്രാഞ്ച് ഇവരെ ചോദ്യം ചെയ്യുകയാണെന്നാണ് വിവരം . ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയ്ക്ക് ചുറ്റും ധൗജ് പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിലായി 800 ലധികം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പരിശോധനയും നടക്കുന്നുണ്ട്.
അൽ-ഫലാഹ് സർവകലാശാലയിലെ ലബോറട്ടറി സൗകര്യങ്ങൾ ആർഡിഎക്‌സ് അല്ലെങ്കിൽ മറ്റ് നൂതന സ്‌ഫോടകവസ്തുക്കൾ സമന്വയിപ്പിക്കാൻ ഉപയോഗിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.









Discussion about this post