ഗാന്ധിനഗർ : ഗുജറാത്തിൽ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിൽ സ്ഫോടനം. ബറൂച്ച് ജില്ലയിലെ ഒരു ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിൽ ആണ് സ്ഫോടനം ഉണ്ടായത്. അപകടത്തിൽ ഫാക്ടറിയിലെ രണ്ട് തൊഴിലാളികൾ മരിച്ചു. 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനം വളരെ ശക്തമായിരുന്നതിനാൽ ഫാക്ടറി
കെട്ടിടം മുഴുവൻ തകർന്നു. ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ഭൂരിഭാഗം തൊഴിലാളികളെയും രക്ഷിച്ചെങ്കിലും രണ്ടുപേർ ഉള്ളിൽ കുടുങ്ങി പോവുകയായിരുന്നു.
അപകടം നടന്ന ഉടൻ തന്നെ അഗ്നി രക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. തീ മുഴുവനായും അണച്ച ശേഷമാണ് കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും രണ്ട് തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. പരിക്കേറ്റ തൊഴിലാളികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ബറൂച്ച് ജില്ലാ കളക്ടർ അറിയിച്ചു.









Discussion about this post