ദിസ്പുർ : ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ചാവേർ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ട സംഭവത്തിൽ വിദ്വേഷ പ്രചാരണം നടത്തിയ റിട്ടയേഡ് പ്രിൻസിപ്പൽ അസമിൽ അറസ്റ്റിൽ. അസമിലെ കാച്ചാർ ജില്ലയിൽ നിന്നാണ് നസ്രുൾ ഇസ്ലാം ബർഭൂയാൻ എന്നയാളെ അസം പോലീസ് അറസ്റ്റ് ചെയ്തത്. തീവ്രവാദികളെ പിന്തുണയ്ക്കുകയും സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെച്ചതിനെ തുടർന്നാണ് നസ്രുൾ ഇസ്ലാമിനെ അറസ്റ്റ് ചെയ്തത്.
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു സംഭവത്തെ നസ്രുൾ ഇസ്ലാം രാഷ്ട്രീയവൽക്കരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത് എന്ന് അസം പോലീസ് വ്യക്തമാക്കി. സിൽച്ചാർ പട്ടണത്തിലെ റോങ്പൂർ പ്രദേശത്തെ താമസക്കാരനാണ് നസ്രുൾ ഇസ്ലാം. സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷപ്രചരണത്തെ തുടർന്ന് അസം പോലീസ് ഇയാൾക്കെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു.
കാച്ചറിലെ ബൻസ്കണ്ടി എൻഎംഎച്ച്എസ് സ്കൂളിന്റെ പ്രിൻസിപ്പലായി വിരമിച്ച വ്യക്തിയാണ് നസ്രുൾ ഇസ്ലാം. ഡൽഹിയിലെ സ്ഫോടനം ഭീകരാക്രമണം ആണെന്ന്
വസ്തുത കണക്കിലെടുക്കുമ്പോൾ, ഇത്തരം സംഭവങ്ങളെ പിന്തുണയ്ക്കുന്നതോ രാജ്യത്തിനെതിരായതോ ആയ പരാമർശങ്ങൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും അനാവശ്യമായ ഊഹാപോഹങ്ങൾക്ക് കാരണമാവുകയോ ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി. സ്ഫോടനവുമായി ബന്ധപ്പെട്ട പ്രതികരണങ്ങളും പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ കർശനമായി നിരീക്ഷിക്കുന്നുണ്ടെന്ന് അസം പോലീസ് അറിയിച്ചു.









Discussion about this post