ലഖ്‌നൗ : മുംബൈയിൽ നിന്നും വാരണാസിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് സ്റ്റാൻഡേർഡ് സുരക്ഷാ പ്രോട്ടോക്കോളുകൾ സജീവമാക്കിയ എയർലൈൻസ് വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി.
വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തെന്നും സമഗ്രമായ സുരക്ഷാ പരിശോധനയ്ക്കായി ഉടൻ തന്നെ ഒരു ഐസൊലേഷൻ ബേയിലേക്ക് മാറ്റിയതായും എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിക്കുകയും ഒരു ബോംബ് നിർമാർജന സ്ക്വാഡ് സംഭവസ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുകയും ചെയ്തു. നിർബന്ധിത സുരക്ഷാ പരിശോധനകൾ പൂർത്തിയായ ശേഷം വിമാനം പ്രവർത്തനം പുനരാരംഭിക്കുന്നതാണ്.
വിമാനം സമഗ്രമായി പരിശോധിച്ചതായി ലാൽ ബഹാദൂർ ശാസ്ത്രി വിമാനത്താവള ഡയറക്ടർ പുനീത് ഗുപ്ത അറിയിച്ചു. സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്താത്തതിനാൽ നിലവിൽ വിമാനം സുരക്ഷിതമാണെന്നും വിമാനത്താവള അധികൃതർ പ്രഖ്യാപിച്ചു. ഭീഷണി സന്ദേശത്തിന്റെ ഉറവിടത്തെ കുറിച്ചുള്ള വിശദമായ അന്വേഷണം സുരക്ഷാ ഏജൻസികൾ ആരംഭിച്ചു.









Discussion about this post