ന്യൂഡൽഹി : ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം നടന്ന ചാവേർ കാർ സ്ഫോടനം ഭീകരാക്രമണമായി പ്രഖ്യാപിച്ച് പ്രത്യേക പ്രമേയം പാസാക്കി കേന്ദ്ര മന്ത്രിസഭായോഗം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ലോക് കല്യാൺമാർഗിലെ പ്രധാനമന്ത്രിയുടെ വസതിയിലാണ് പ്രത്യേക കേന്ദ്രമന്ത്രിസഭാ യോഗം ചേർന്നിരുന്നത്. നിരപരാധികളുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായ ഈ നിന്ദ്യവും ഭീരുത്വപരവുമായ പ്രവൃത്തിയെ മന്ത്രിസഭ അസന്ദിഗ്ധമായി അപലപിക്കുകയും ഭീകരതയോട് സഹിഷ്ണുതയില്ലെന്നുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിബദ്ധത ഉറപ്പിച്ചു വ്യക്തമാക്കുകയും ചെയ്തു.
ദുരന്തത്തിന് ഇരയായവർക്ക് ആദരാഞ്ജലി അർപ്പിച്ച് മന്ത്രിസഭാ യോഗം രണ്ട് മിനിറ്റ് മൗനം ആചരിച്ചു. ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് കേന്ദ്രമന്ത്രിമാർ അനുശോചനം രേഖപ്പെടുത്തി. സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയ മെഡിക്കൽ സംഘങ്ങളുടെയും അടിയന്തര പ്രതികരണ സേനയുടെയും പ്രവർത്തനങ്ങളെ മന്ത്രിസഭ പ്രശംസിച്ചു.
കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആണ് കേന്ദ്രമന്ത്രിസഭ യോഗത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്.
ഡൽഹി സ്ഫോടനത്തെ ഭീകരാക്രമണമായി പ്രഖ്യാപിച്ച മന്ത്രിസഭ, ആക്രമണത്തെ ശക്തമായി അപലപിക്കുകയും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അന്വേഷണം എത്രയും വേഗം നടത്തണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ശക്തമായ അന്വേഷണം ഉണ്ടാകുമെന്നും കേന്ദ്ര മന്ത്രിസഭ വ്യക്തമാക്കി.









Discussion about this post