പുൽവാമ ഭീകരാക്രമണകേസിലെ മുഖ്യസൂത്രധാരന്റെ ഭാര്യ ജയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗത്തിലെ പ്രബലയായ നേതാവെന്ന് വിവരം. ഡൽഹി സ്‌ഫോടനത്തിന് ആഴ്ചകൾക്ക് മുൻപാണ് ഭീകരൻ ഉമർ ഫറൂഖിന്റെ ഭാര്യ അഫീറ ബീബി ജമാത്തുൾ മൊമിനാത്തിൽ ചേർന്നത്. വനിതാ ബ്രിഗേഡിന്റെ ഷൂറ (ഉപദേശക സമിതിയിൽ) അംഗം കൂടിയാണ് അഫീറ ബീബി.
ജയ്‌ഷെ സ്ഥാപകനേതാവായ മസൂദ് അസ്ഹറിന്റെ ഇളയ സഹോദരിയും കാണ്ഡഹാർ വിമാനറാഞ്ചൽ കേസിലെ മുഖ്യസൂത്രധാരനായ യൂസഫ് അസ്ഹറിന്റെ ഭാര്യയുമായ സാദിയ അസ്ഹർ ആണ് ഭീകരസംഘടനയുടെ വനിതാവിഭാഗത്തിന് നേതൃത്വം നൽകുന്നത്. ഓപ്പറേഷൻ സിന്ദൂരിനിടെ യൂസഫ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സാദിയ ഭീകരപ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായത്. ഇന്ത്യയിൽ ഭീകര പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനുള്ള അസ്ഹറിന്റെ പദ്ധതികൾ നടപ്പാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് സാദിയയാണ്. സംഘടനയുടെ പ്രവർത്തനങ്ങൾ മേൽനോട്ടം വഹിക്കുന്നത് അഫീറ ബീബിയും
ഒക്ടോബർ 8 നാണ് മസൂദ് അസർ ജയ്‌ഷെയുടെ വനിതാ ബ്രിഗേഡ് രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചത്. ഒക്ടോബർ 19 ന്, വനിതാ അംഗങ്ങളെ ഗ്രൂപ്പിലേക്ക് കൊണ്ടുവരുന്നതിനായി പാക്ക് അധിനിവേശ കാശ്മീരിലെ റാവൽകോട്ടിൽ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു.









Discussion about this post