പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെതിരെ ഭീഷണിയുമായി സ്വർണക്കടത്ത് ക്വട്ടേഷൻ ഗുണ്ട അർജ്ജുൻ ആയങ്കി. പാർട്ടി പ്രതിനിധിയെ ആക്രമിച്ചാലും അത് പാർട്ടിക്ക് നേരെയുള്ള കയ്യേറ്റമാണ് അവിടെ വ്യക്തിയില്ലപാലക്കാടുള്ള പ്രശാന്ത് ശിവനോടാണെന്ന് അർജ്ജുൻ ആയങ്കി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ഭീഷണിപ്പെടുത്തുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വകാര്യ ചാനൽ നടത്തിയ ചർച്ചയ്ക്കിടെ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും സിപിഎം നേതാവ് ആർഷോയും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ചർച്ചയ്ക്കിടെ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു.
സിപിഎം പാലക്കാട് നഗരസഭയിൽ പത്ത് സീറ്റ് നേടിയാൽ താൻ രാഷ്ട്രീയം നിർത്തുമെന്ന പ്രശാന്ത് ശിവന്റെ പ്രസ്താവന ആർഷോയെ ചൊടിപ്പിക്കുകയായിരുന്നു. പിന്നാലെ പ്രശാന്ത് ശിവൻ മോശമായ പദപ്രയോഗം നടത്തിയെന്ന് ആരോപിച്ച് സിപിഎം പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. ഈ സംഭവം ചൂണ്ടിക്കാട്ടിയാണ് അർജ്ജുൻ ആയങ്കി പ്രശാന്ത് ശിവനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
പാലക്കാടുള്ള പ്രശാന്ത് സിവനോടാണ്….
തുടരും സിനിമ ഇറങ്ങിയപ്പോൾ മോഹൻലാലിന്റെ സ്ലീപ്പർ സെൽ ഫാൻസിനെപ്പറ്റി ഒരു സംസാരം ഉണ്ടായി
മോഹൻലാലിന്റെ നല്ല സിനിമ ഇറങ്ങിയാൽ പ്രായഭേദമന്യേ ജനങ്ങൾ തിയേറ്ററിൽ ഇരച്ചുകയറും
അങ്ങനൊരു പ്രതിഭാസം മോഹൻലാലിനുണ്ട്.
അങ്ങനൊരു പ്രതിഭാസം സിപിഎമ്മിനുമുണ്ട്
ഭരണത്തിൽ ആയതുകൊണ്ട് സൈലന്റ് ആയി
നല്ലനടപ്പിന് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗം സ്ലീപ്പർ സെൽസ് പാർട്ടിക്കുണ്ട്. പാർട്ടി പരിപാടികളിലോ ജാഥകളിലോ അവരെ കണ്ടെന്ന് വരില്ല. പക്ഷേ പാർട്ടിക്ക് നേരെ ഒരാക്രമണം ഉണ്ടായാൽ അതിനെ പ്രതിരോധിക്കാനും തിരിച്ചടിക്കാനും അവർ ആദ്യം ഓടിയെത്തും.
ജീവനും ജീവിതവും മറന്ന് പോരാടും യുദ്ധം ചെയ്യും.
പാർട്ടി പ്രതിനിധിയെ ആക്രമിച്ചാലും അത് പാർട്ടിക്ക് നേരെയുള്ള കയ്യേറ്റമാണ് അവിടെ വ്യക്തിയില്ല…
പാലക്കാടുള്ള പ്രശാന്ത് ശിവനോടാണ്…













Discussion about this post