ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ജയ്‌ഷെ മുഹമ്മദ് ഭീകരർ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ വൻസ്‌ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായി വ്യക്തമായിരുന്നു.ഇപ്പഓഴിതാ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. പ്രധാനനഗരങ്ങളിൽ സ്‌ഫോടനം നടത്താനായി 32 വാഹനങ്ങൾ തയ്യാറാക്കി. ഈ വാഹനങ്ങളിൽ സ്‌ഫോടകവസ്തുക്കൾ നിറച്ച് ആക്രമണം നടത്താനായിരുന്നു ഉദ്ദേശിച്ചിരുന്നത്.
നാല് സ്ഥലങ്ങളിൽ ഏകോപിത സ്‌ഫോടനങ്ങൾ നടത്താനായി എട്ട് പ്രതികൾ തയ്യാറെടുത്തിരുന്നതായും രണ്ടു പേരുടെ ഓരോ സംഘത്തിനും ഓരോ നഗരത്തെ ലക്ഷ്യം വെക്കാൻ നിർദ്ദേശം ലഭിച്ചിരുന്നതായുമാണ് വിവരങ്ങൾ.പ്രതികൾ 20 ലക്ഷം രൂപയോളം പണമായി സമാഹരിക്കുകയും പ്രവർത്തന ചെലവുകൾക്കായി ഉമറിന് കൈമാറുകയും ചെയ്തുവത്രേ.
ഐഡികൾ നിർമ്മിക്കുന്നതിനായി ഗുരുഗ്രാം,നൂഹ് പ്രദേശങ്ങളിൽ നിന്ന് മൂന്ന് ലക്ഷംരൂപ വിലമതിക്കുന്ന 20 ക്വിന്റലിലധികം എൻപികെ വളം,എന്നിവ വാങ്ങാൻ ഈ പണം ഉപയോഗിച്ചതായാണ് വിവരം. ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഒരു സിഗ്നൽ ആപ്പ് ഗ്രൂപ്പും ഉമർ നിർമ്മിച്ചു.









Discussion about this post