ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന് പിന്നിലെ ചാവേറെന്ന് സംശയിക്കുന്ന ഭീകരൻ ഡോ. ഉമർ ഉൻ നബിയുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. സ്‌ഫോടനം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ്,ഡൽഹിയിലെ ഒരു മസ്ജിദിൽ സന്ദർശനം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
തുർക്ക്മാൻ ഗേറ്റിന് എതിർവശത്തുള്ള രാംലീല മൈതാനത്തിനടുത്തുള്ള ഫൈസ്-ഇ-ഇലാഹി മസ്ജിദിലാണ് കശ്മീരി ഡോക്ടർ പ്രാർത്ഥനയ്ക്കായി എക്കുന്നത്. മസ്ജിദിൽ പ്രവേശിക്കുന്നതും 10 മിനിറ്റിന് ശേഷം അവിടെ നിന്ന് പുറത്ത് പോകുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. 19 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോയിൽ ഡോ.ഉമർ പള്ളിക്ക് സമീപമുള്ള അസഫ് അലി റോഡിലൂടെ നടക്കുന്നതും വ്യക്തമാണ്.
അതേസമയം, നിസാമുദ്ദീൻ മർകസിൽ നിന്ന് തബ്ലീഗി ജമാഅത്ത് പ്രവർത്തനങ്ങൾ ആരംഭിച്ചതിന് ശേഷമാണ് ഫൈസ്-ഇ-ഇലാഹി മസ്ജിദെന്ന് അറിയപ്പെടുന്നത്. മുസ്ലീങ്ങൾ കൂടുതൽ മതപരമായ കാഴ്ചപ്പാടുള്ളവരായിരിക്കാൻ പ്രേരിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു അന്തർദേശീയ ഇസ്ലാമിക മിഷനറി പ്രസ്ഥാനമാണ് തബ്ലീഗി ജമാഅത്ത്.









Discussion about this post