ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഇന്ത്യ സാഹചര്യങ്ങളെ കൈകാര്യം ചെയ്ത രീതിയെ പ്രശംസിച്ച് അമേരിക്ക. ഇന്ത്യ അസാധാരണമായ വൈദഗ്ധ്യത്തോടെയാണ് ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ മാരകമായ സ്‌ഫോടനത്തെ സംബന്ധിച്ച അന്വേഷണം കൈകാര്യം ചെയ്യുന്നതെന്നാണ് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയത്.
ഇന്ത്യയ്ക്ക് പിന്തുണ നൽകിയിട്ടുണ്ടെന്നും സ്ഥിതിഗതികൾ ഫലപ്രദമായി കൈകാര്യം ചെയ്തതിന് ഇന്ത്യൻ അന്വേഷണ ഉദ്യോഗസ്ഥരെ പ്രശംസിക്കുകയും ചെയ്തതായി റൂബിയോ വ്യക്തമാക്കി. ഞങ്ങൾ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. പക്ഷേ ഇത്തരം അന്വേഷണങ്ങളിൽ അവർക്ക് ഏറെ മികവുണ്ടെന്ന് ഞാൻ കരുതുന്നു. അവർക്ക് ഞങ്ങളുടെ സഹായം ആവശ്യമില്ല,വളരെ മികച്ച രീതിയിൽ ഇന്ത്യ പ്രവർത്തിക്കുന്നുണ്ടെന്നും റൂബിയോ പറയുന്നു.
ഡൽഹിയിലെ യുഎസ് എംബസിയും ഇന്ത്യയുടെ വേദനയിൽ പങ്കുചേർന്നിരുന്നു. കഴിഞ്ഞ രാത്രി ന്യൂഡൽഹിയിലുണ്ടായ ഭയാനകമായ സ്‌ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോടൊപ്പമാണ് ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞങ്ങൾ ആശംസിക്കുന്നുവെന്നാണ് ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ പറഞ്ഞത്.









Discussion about this post