പ്രകോപനപരമായ പരാമർശങ്ങൾ ആവർത്തിച്ച് പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യക്കെതിരെയും അഫ്ഗാനിസ്ഥാനെതിരെയും പാകിസ്താൻ തുറന്ന യുദ്ധത്തിന് തയ്യാറാണെന്നാണ് ഖ്വാജ ആസിഫ് പറഞ്ഞത്. കിഴക്കൻ അതിർത്തിയിൽ ഇന്ത്യക്കെതിരെയും പടിഞ്ഞാറൻ അതിർത്തിയിൽ താലിബാനെതിരെയും രണ്ട് മുന്നണികളിലായി നടക്കുന്ന യുദ്ധത്തിന് പാകിസ്താൻ പൂർണ്ണമായും തയ്യാറാണെന്നാണ് പാകിസ്താന്റെ അവകാശവാദം.
രണ്ട് മുന്നണികളിൽ നിന്ന് യുദ്ധത്തിന് ഞങ്ങൾ തയ്യാറാണ്. കിഴക്കൻ (ഇന്ത്യ) അതിർത്തിയെയും പടിഞ്ഞാറൻ (അഫ്ഗാനിസ്ഥാൻ) അതിർത്തിയെയും നേരിടാൻ ഞങ്ങൾ തയ്യാറാണ്. ആദ്യ റൗണ്ടിൽ അല്ലാഹു ഞങ്ങളെ സഹായിച്ചു, രണ്ടാം റൗണ്ടിലും അദ്ദേഹം ഞങ്ങളെ സഹായിക്കുമെന്ന് ഖ്വാജ ആസിഫ് പറയുന്നു.
ഇസ്ലാമാബാദിൽ ചൊവ്വാഴ്ച നടന്ന ചാവേർ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് ഖ്വാജ ആസിഫിൻ്റെ പ്രസ്താവന . ചാവേർ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം പാകിസ്താൻ താലിബാൻ (ടിടിപി) ഏറ്റെടുത്തിരുന്നു.”ഇന്ത്യൻ പിന്തുണയോടെ സജീവമായ” ഗ്രൂപ്പുകൾ ആക്രമണത്തിൽ പങ്കാളികളാണെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആരോപിച്ചപ്പോൾ, ബോംബാക്രമണത്തിലൂടെ അഫ്ഗാൻ താലിബാൻ ഒരു സന്ദേശം നൽകിയതായി ഖ്വാജ ആസിഫ് പറഞ്ഞു. കാബൂളിലെ ഭരണാധികാരികൾക്ക് പാകിസ്താനിലെ ഭീകരത അവസാനിപ്പിക്കാൻ കഴിയും, പക്ഷേ ഈ യുദ്ധം ഇസ്ലാമാബാദിലേക്ക് എത്തിക്കുക എന്നത് കാബൂളിൽ നിന്നുള്ള ഒരു സന്ദേശമാണ്, അതിന് – ദൈവത്തിന് സ്തുതി – പാകിസ്താന് പ്രതികരിക്കാൻ പൂർണ്ണ ശക്തിയുണ്ടെന്നായിരുന്നു ഖ്വാജ ആസിഫിൻ്റെ വാക്കുകൾ.









Discussion about this post