ഹരിയാനയിലെ അൽ-ഫലാഹ് സർവകലാശാലയിലെ പ്രവർത്തനങ്ങൾ സംശയമുനയിൽ.ചെങ്കോട്ട സ്‌ഫോടനക്കേസിലെ പ്രതികളുമായും ജെയ്ഷ്-ഇ-മുഹമ്മദ് ഉൾപ്പെട്ട ഭീകരവാദ സംഘടനയുമായും ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അൽ ഫലാഹ് സർവ്വകലാശാല പ്രതിക്കൂട്ടിലായിരിക്കുന്നത്. തെറ്റായ അക്രഡിറ്റേഷൻ അവകാശവാദം പ്രദർശിപ്പിച്ചതിന് എൻഎഎസിയിൽ നിന്ന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചതിന് പിന്നാലെ സർവകലാശാലയുടെ വെബ്സൈറ്റ് പ്രവർത്തനരഹിതമാക്കി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സർവകലാശാലയുടെ ഫണ്ടിംഗും അതിലെ ഡോക്ടർമാരുടെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ NAAC, യൂണിവേഴ്‌സിറ്റിയുടെ അക്രഡിറ്റേഷൻ കാലഹരണപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. സർവ്വകലാശാലയുടെ വെബ്സൈറ്റിൽ പ്രദർശിപ്പിച്ചിരിക്കുന്ന ‘ഗ്രേഡ് എ’ അക്രഡിറ്റേഷൻ ‘തികച്ചും തെറ്റാണെന്നും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും’ എൻഎഎസി പറഞ്ഞു. ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകാൻ അൽ-ഫലാഹ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അൽ-ഫലാഹ് സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയുടെ ‘ഗ്രേഡ് എ’ അക്രഡിറ്റേഷൻ 2018 ൽ അവസാനിച്ചിട്ടുണ്ട്. അൽ-ഫലാഹ് സ്‌കൂൾ ഓഫ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗിന്റേത് 2011 മുതൽ 2016 വരെ സാധുവായിരുന്നു.അന്വേഷണത്തിന് ശേഷം സർവകലാശാലയ്ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) അറിയിച്ചു
അൽ-ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്തിരുന്ന പ്രതികളായ ഡോക്ടർമാരുടെ സാധ്യമായ പണമിടപാടുകളും സംശയാസ്പദമായ കൈമാറ്റങ്ങളും ഇഡി പരിശോധിക്കും. കൂടാതെ, ഡൽഹി സ്‌ഫോടനം അന്വേഷിക്കുന്ന എൻഐഎ, ഫരീദാബാദ് മൊഡ്യൂളുമായി ബന്ധപ്പെട്ട തീവ്രവാദ ധനസഹായ വശം പരിശോധിക്കും. സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തുന്നതിന് ഒരു ഫോറൻസിക് ഓഡിറ്റും നടത്തും









Discussion about this post