ഡൽഹി സ്‌ഫോടനക്കേസിലെ പ്രതികളുമായി ബന്ധപ്പെട്ട അൽ ഫലാ സർവകലാശാലയ്ക്ക് നാക് അംഗീകാരമില്ലെന്ന് കണ്ടെത്തൽ. സർവകലാശാല വെബ്‌സൈറ്റിൽ നാക് അംഗീകാരമുണ്ടെന്ന് കാണിച്ചതിൽ നാക് കൗൺസിൽ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുകയാണ്. അൽ ഫലാഹ് സർവകലാശാല നാകിന് വേണ്ടി അപേക്ഷിച്ചിട്ടുപോലുമില്ലെന്നും അംഗീകാരമില്ലെന്നും നാക് നോട്ടീസിൽ ചൂണ്ടിക്കാണിക്കുന്നു.
സർവകലാശാലയോട് വിശദീകരണം ആവശ്യപ്പെട്ട നാക് കൗൺസിൽ വെബൈസ്റ്റിൽ നിന്നും നാക് യോഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പൊതുവായി ലഭ്യമാകുന്ന എല്ലാ ഡോക്യുമെന്റുകളിൽ നിന്നും ഈ വിവരം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നാക് അംഗീകാരമുണ്ടെന്ന് അവകാശപ്പെടുന്നതിലൂടെ അവിടെ പഠിക്കുന്ന വിദ്യാർത്ഥികളെയും മാതാപിതാക്കളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണ്. അൽ ഫലാ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള അൽ ഫലാ സർവകലാശാല, അൽ ഫലാ സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി (1997 നാക് എ ഗ്രേഡ്), ബ്രൗൺ ഹിൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി (2008), അൽ ഫലാ സ്‌കൂൾ ഓഫ് എഡ്യുക്കേഷൻ ആന്റ് ട്രെയിനിംഗ് (2006, നാക് എ ഗ്രേഡ്) എന്നീ സ്ഥാപനങ്ങൾ ഉൾപ്പെടുന്ന ക്യാമ്പസാണ്’, എന്നാണ് വെബ്സൈറ്റ് സൂചിപ്പിക്കുന്നത്. നിലവിൽ ഈ വെബ്സൈറ്റ് ലഭ്യമല്ല.









Discussion about this post