പട്ന : ബീഹാർ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന്റെ ആദ്യഘട്ടത്തിൽ വ്യക്തമായ ലീഡുമായി എൻഡിഎ മുന്നേറ്റം നടത്തുന്നു. നിലവിൽ 125ലധികം സീറ്റുകളിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്. കർശന സുരക്ഷയ്ക്കിടയിൽ 243 മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിച്ചു.
രാവിലെ 9 മണിയോടെയുള്ള കണക്കനുസരിച്ച് എൻഡിഎ 125 ഓളം സീറ്റുകളിലും ഇൻഡി സഖ്യം 65 ഓളം സീറ്റുകളിലും പ്രശാന്ത് കിഷോറിന്റെ ജൻ സൂരജ് പാർട്ടി 4 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ഇൻഡി സഖ്യത്തിൽ കോൺഗ്രസിന് എട്ടിടത്ത് മാത്രമാണ് ലീഡ് ഉള്ളത്. രാഘോപൂർ സീറ്റിൽ ആർജെഡി സ്ഥാനാർത്ഥി തേജസ്വി യാദവ് ലീഡ് ചെയ്യുന്നു.
വോട്ടെണ്ണൽ ദിനത്തിൽ രാവിലെ ബിഹാർ ഉപമുഖ്യമന്ത്രിയും ലഖിസരായ് നിയമസഭാ സീറ്റിലെ ബിജെപി സ്ഥാനാർത്ഥിയുമായ വിജയ് കുമാർ സിൻഹ ബർഹിയയിലെ ജയ് ബാബ ഗോവിന്ദ് ക്ഷേത്രത്തിലും മാ ജഗദംബ ക്ഷേത്രത്തിലും പ്രാർത്ഥന നടത്തി. അതേസമയം തിരഞ്ഞെടുപ്പ് ഫലത്തിൽ മാറ്റം ഉണ്ടാകുമെന്നും മഹാസഖ്യം സർക്കാർ രൂപീകരിക്കുമെന്നും ആർജെഡി നേതാവ് തേജസ്വി യാദവ് ആവർത്തിച്ചു.









Discussion about this post