പട്ന : ബീഹാർ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാനത്തോടടുക്കുമ്പോൾ എല്ലാ റെക്കോർഡുകളും മറികടന്നുള്ള വിജയത്തിന്റെ വക്കിലാണ് ദേശീയ ജനാധിപത്യ മുന്നണി. ഏറ്റവും പുതിയ കണക്കനുസരിച്ച് എൻഡിഎ ലീഡ് നില 200 കടന്നു. ബീഹാർ നിയമസഭയിലെ 243 സീറ്റുകളിൽ 200ലും എൻഡിഎ ആണ് മുന്നേറ്റം തുടരുന്നത്. ബീഹാർ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ മഹാസഖ്യം മഹാദുരന്തമായി മാറുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.
നിലവിൽ 243 സീറ്റുകളിൽ 40 സീറ്റുകളിൽ മാത്രമാണ് ഇൻഡി സഖ്യം ലീഡ് ചെയ്യുന്നത്. ജൻ സൂരാജ് പാർട്ടി ഒരു സീറ്റിലും മറ്റു പാർട്ടികൾ രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നു. പ്രധാന മണ്ഡലങ്ങളെല്ലാം തന്നെ എൻഡിഎ തൂത്തുവാരി. ഒരു ഘട്ടത്തിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മുന്നേറിയെങ്കിലും പിന്നീട് ജെഡിയു മുന്നേറ്റം നടത്തി. ബീഹാർ നിയമസഭയിലെ 80 ശതമാനത്തിൽ അധികം സീറ്റുകളിലും എൻഡിഎ എത്തും എന്നാണ് നിലവിലെ ലീഡ് നൽകുന്ന സൂചന.
1951 ലെ ബീഹാറിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമായ 67.13 ശതമാനമാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. നവംബർ 6 ന് നടന്ന ആദ്യ ഘട്ട പോളിംഗിൽ 65.08 ശതമാനവും നവംബർ 11 ന് നടന്ന രണ്ടാം ഘട്ടത്തിൽ 69.20 ശതമാനവും പേർ പങ്കെടുത്തു. ബിഹാറിൽ ചരിത്രം രചിക്കപ്പെടുകയാണെന്ന് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ വ്യക്തമാക്കി.









Discussion about this post