ന്യൂഡൽഹി : ഫരീദാബാദിലെ അൽ ഫലാ യൂണിവേഴ്‌സിറ്റിയുടെ ചെയർമാനും സ്ഥാപകനുമായ ജവാദ് അഹമ്മദ് സിദ്ദിഖി അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് സിദ്ദിഖിയെ അറസ്റ്റ് ചെയ്തത്. 2002 ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ സെക്ഷൻ 19 പ്രകാരമാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 13 ദിവസത്തെ ഇ ഡി കസ്റ്റഡിയിൽ വിട്ടു.
അൽ ഫലാഹ് ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ പ്രധാന വിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് നടപടി. അൽ-ഫലാ യൂണിവേഴ്സിറ്റി നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ അംഗീകാരം ഉണ്ടെന്ന് തെറ്റായ അവകാശപ്പെട്ട് വിദ്യാർത്ഥികളെയും മാതാപിതാക്കളെയും കബളിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അംഗീകാരമില്ലാത്ത യൂണിവേഴ്സിറ്റി വിദ്യാർത്ഥികളിൽ നിന്നും വൻ തുക ഫീസ് ആയി വാങ്ങുകയും കള്ളപ്പണം വിളിപ്പിക്കൽ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു എന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ഡൽഹി സ്ഫോടനത്തെ തുടർന്ന് ഫരീദാബാദിലെ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് സുപ്രധാന വിവരങ്ങൾ പുറത്തുവന്നത്. ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ട് എഫ്‌ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. അൽ ഫലാ സർവകലാശാലയ്ക്ക് എൻഎഎസി അംഗീകാരമുണ്ടെന്ന് തെറ്റായി അവകാശപ്പെട്ടു, കൂടാതെ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ആക്ടിലെ സെക്ഷൻ 12 ബി പ്രകാരം അംഗീകാരമുണ്ടെന്ന് തെറ്റായി പ്രസ്താവിച്ചു. സാമ്പത്തിക നേട്ടത്തിനായി വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചു എന്നിങ്ങനെയുള്ള നിരവധി വസ്തുതകളാണ് ഇ ഡി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.









Discussion about this post