അറബിക്കടലിൽ കൃത്രിമ ദ്വീപ് നിർമ്മിക്കാനുള്ള പദ്ധതികളുമായി പാകിസ്താൻ. കഴുത്തൊപ്പം കടത്തിൽ മുങ്ങിയിരിക്കുമ്പോഴാണ് കോടികൾ ചിലവഴിച്ച് ആഴക്കടലിന് നടുവിൽ കൃത്രിമ നഗരം സൃഷ്ടിക്കാൻ രാജ്യം തയ്യാറെടുക്കുന്നത്. തെക്കൻ സിന്ധ് പ്രവശ്യയിലെ സുജാവലിൽ നിന്ന് 30 കിലോമീറ്റർ അകലെ കടലിൽ കൃത്രിമ ദ്വീപ് നിർമ്മിക്കാനാണ് പാകിസ്താൻ തീരുമാനിച്ചിരിക്കുന്നത്. 6 അടിയിലേറെ ഉയരത്തിലാവും ദ്വീപെന്നാണ് വിവരം.
പാകിസ്താനോട് ചേർന്ന് കടലിൽ എണ്ണശേഖരമുണ്ടെന്ന് കരുതുന്ന പ്രദേശത്ത് 25 ലേറെ എണ്ണക്കിണറുകൾ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ക്ൃത്രിമ ദ്വീപ് നിർമ്മാണം. പാക് പെട്രോളിയം കോർപറേഷന്റെ നേതൃത്വത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ. അടുത്തവർഷം ആദ്യത്തോടെ പ്രവർത്തനസജ്ജമാക്കാനാണ് ശ്രമം













Discussion about this post