വൈദ്യുതി ബന്ധം വിച്ഛേദിക്കാനെത്തിയ ഉദ്യോഗസ്ഥനെ വളര്‍ത്തുനായ കടിച്ചു. കെഎസ്ഇബി തിരുവല്ല കല്ലിശ്ശേരി സെഷന്‍ പരിധിയിലെ ആര്‍ രഞ്ജിത്തിനാണ് കടിയേറ്റത്. പിന്നാലെ പ്രതികാര നടപടിയായി ഫ്യൂസ് വിച്ഛേദിക്കുന്നതിന് പകരം കെഎസ്ഇബി പോസ്റ്റില്‍ നിന്ന് സര്‍വീസ് കണക്ഷന്‍ കട്ട് ചെയ്‌തെന്ന് കുടുംബം ആരോപിച്ചു.
വീട്ടില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കാനെത്തിയ രഞ്ജിത്ത് വളര്‍ത്തുനായയെ കണ്ടപ്പോള്‍ പേടിച്ചിരുന്നു. ഉടന്‍ ഉദ്യോഗസ്ഥന്‍ പ്ലെയര്‍ കൊണ്ട് നായയുടെ തലയ്ക്ക് അടിച്ചുവെന്ന് കുടുംബം പറയുന്നു. പിന്നാലെയാണ് നായ കടിച്ചത്. എന്നാല്‍ വളര്‍ത്തു നായയെ അഴിച്ചുവിട്ട് കടിപ്പിച്ചുവെന്നാണ് രഞ്ജിത്ത് പരാതി നല്‍കിയിരിക്കുന്നതെന്ന് കുംടുംബം കുറ്റപ്പെടുത്തി.
ഉദ്യോഗസ്ഥന്‍ അടിച്ചപ്പോള്‍ നായയുടെ തലയ്ക്ക് മുറിവേറ്റു. തൊലി ഇളകിപ്പോയിട്ടുണ്ട്. ഇന്നലെ രാവിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് പറഞ്ഞ് കെഎസ്ഇബിയില്‍ നിന്ന് ഫോണ്‍ കോള്‍ വന്നിരുന്നു. ഞങ്ങള്‍ അത് സമ്മതിക്കുകയും ചെയ്തു.













Discussion about this post