ചൈനീസ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസ നൽകുന്നത് പുനഃരാരംഭിച്ച് ഇന്ത്യ. ലോകമെമ്പാടുമുള്ള ഇന്ത്യൻ മിഷനുകളിലൂടെയും കോൺസുലേറ്റുകളിലൂടെയും അപേക്ഷിക്കുന്ന ചൈനീസ് പൗരന്മാർക്ക് ഇനി മുതൽ ഇന്ത്യൻ വിസ ലഭിക്കും. നേരത്തെ ജൂലൈയിൽ ചൈനയിൽ താമസമാക്കിയ രാജ്യത്തെ പൗരന്മാർക്ക് ടൂറിസ്റ്റ് വിസ നൽകുന്നത് പുനഃരാരംഭിച്ചിരുന്നു. ഇനി ലോകത്തെവിടെ നിന്നും ചെെനീസ് പൌരന്മാർക്ക് ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാം.
യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) ദീർഘകാലമായി നിലനിൽക്കുന്ന സംഘർഷത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള പ്രക്രിയ തുടരുന്നതിനിടെയാണ് ഈ നീക്കം.
.2020 ന്റെ തുടക്കം മുതൽ നിർത്തിവച്ചിരുന്ന ഇരുവശത്തുനിന്നുമുള്ള നേരിട്ടുള്ള വിമാന സർവീസുകൾ ഒക്ടോബറിൽ പുനരാരംഭിച്ചിരുന്നു.
2020ലെ ഗാൽവാൻ സംഘർഷത്തിൻറെയും പിന്നീടുണ്ടായ കോവിഡ് വ്യാപനത്തിൻറെയും പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളിലേക്കുമുള്ള യാത്രകൾ ഏറെക്കാലം തടസപ്പെട്ടിരുന്നു. പിന്നീട് ചൈന, ഇന്ത്യയിൽനിന്നുള്ള വിദ്യാർഥികൾക്കും വ്യാപാരികൾക്കും വിസ അനുവദിക്കുന്നത് ഘട്ടംഘട്ടമായി പുനരാരംഭിച്ചിരുന്നു.











Discussion about this post