സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, ശോഭന തുടങ്ങിയവർ മുഖ്യ വേഷങ്ങളിലഭിനയിച്ച്, 1987-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു നാടോടിക്കാറ്റ്. ശ്രീനിവാസൻ തിരക്കഥയെഴുതിയ ഈ ചിത്രത്തിലെ ദാസൻ-വിജയൻ കഥാപാത്രങ്ങൾ പിൽക്കാലത്ത് ഏറെ പ്രശസ്തമായി. കേരളത്തെ ബാധിച്ചുകൊണ്ടിരുന്ന തൊഴിലില്ലായ്മയേയും ദാരിദ്ര്യത്തെയും നമുക്ക് മുന്നിൽ അവതരിപ്പിച്ച ചിത്രത്തിന് ഇന്നും പ്രസക്തി ഏറെയാണ്. ഒരേ സമയത്ത് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ചിത്രത്തിന് ഒരുപാട് ആരാധകരുമുണ്ട്.
ദുബായിയിൽ എത്തി എങ്ങനെ എങ്കിലും ജീവിതം രക്ഷപെടാൻ ആഗ്രഹിക്കുന്ന ദാസനും വിജയനും എത്തിപ്പെടുന്നത് മദ്രാസിലാണ്. ശേഷം ഇവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്. അധോലക രാജാവ് അനന്തൻ നമ്പ്യാർ എന്ന കള്ളക്കടത്ത് നേതാവിനെ ഇവർ യാത്രയിൽ കാണുന്നുണ്ട്. വില്ലൻ കഥാപാത്രം ചെയ്ത തിലകന്റെ ഈ വേഷം ഏറെ ചിരിപ്പിച്ച ഒന്നായിരുന്നു. സിനിമയുടെ അവസാനം വില്ലന്മാർ ദാസനും വിജയനുമായി ഉള്ള ഫൈറ്റ് സീൻ വളരെ രസകരമാണ്.
ദാസനെയും വിജയനെയും കാണുമ്പോൾ സിയെഡി എസ്‌കേപ്പ് എന്ന് പറയുന്ന തിലകൻ ഓടുന്നതും ശേഷം ഒരു തരക പാട്ടയിൽ വീണുകിടക്കുന്നതും കാണാം. യഥാർത്ഥത്തിൽ ആ രംഗം ഷോട്ട് ചെയ്യുന്ന സമയത്ത് തിലകൻ അവിടെ ഉണ്ടായിരുന്നില്ല. അതിനാൽ ഡ്യൂപ്പ് ആണ് ഓടുന്നതായി കാണുന്നത്. ശേഷം പാട്ടയിൽ വീണുകിടക്കുന്ന ആളുടെ മുഖവും കാണിക്കുന്നില്ല.
ഇത്രയും നാളും പല ആവർത്തി ഈ സിനിമ കണ്ടിട്ടും പലരും ഇത് ശ്രദ്ധിച്ചു കാണില്ല.













Discussion about this post